കൊല്ലം: കശുവണ്ടി തൊഴിലാളികളെ രക്ഷിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ മുതലാളിമാര്‍ക്ക് കൂട്ട് നില്‍ക്കുന്നുവെന്ന് ഇന്ത്യന്‍ കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയു.സി) പ്രസിഡന്റ് കല്ലട പി.കുഞ്ഞുമോന് ആരോപിച്ചു.
ബോണസായി ഇരുപത് ശതമാനവും അധിക ബോണസായി രണ്ടര ശതമാനവും തൊഴിലാളികള്‍ക്ക് നല്കുന്നതില് യുഡിഎഫ് സര്‍ക്കാര്‍ വീഴ്ച വരുത്തിയിരുന്നില്ല. തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും കൃത്യമായി ക്ഷാമബത്തയും ഇതര ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.
ഇപ്പോള്‍ കേരളത്തിലെ ഭൂരിപക്ഷം സ്വകാര്യ കശുവണ്ടി ഫാക്ടറികളും അടഞ്ഞ് കിടക്കുകയാണ്.കശുവണ്ടി വികസന കോര്‍പ്പറേഷനിലെയും കാപ്പെക്സിലെയും തോട്ടണ്ടി പരിപ്പ് കച്ചവടത്തിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നും തൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.