കൊല്ലം: കശുവണ്ടിത്തൊഴിലാളികളുടെ ബോണസ് വ്യവസ്ഥകൾ 2016 മുതൽ അട്ടിമറിക്കുകയാണ്. 2017-ൽ നല്കിവന്നിരുന്ന ഇരുപത്തിരണ്ട ര ശതമാനം അരകുറച്ചു ഇരിപത്തിരണ്ട ാക്കാനും ട്രേഡു യൂണിയനുകളുടെ സഹകരണം ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞവർഷം വ്യവസായികളുടെ പിടിവാശിമൂലം തീരുമാനം ഉണ്ട ായില്ല. ഈ വർഷത്തെ ബോണസ് നിശ്ചയിക്കാൻ കൂടിയ യോഗത്തിൽ വ്യവസായികൾ മുൻകാലങ്ങളിൽ നിശ്ചയിച്ച ബോണസു തുക കുറയ്ക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. 2019 വർഷം കശുവണ്ട ി വ്യവസായത്തിന്റെ സുവർണ്ണകാലമാണെന്ന് വ്യവസായികൾതന്നെ പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്.
തോട്ടണ്ട ിയുടെ വില പകുതിയ്ക്കുതാഴെയായി തോട്ടണ്ട ി സുലഭമായി ലഭിക്കുകയും ചെയ്യുന്നു. പരിപ്പിന്റെ വില കുറഞ്ഞിട്ടുമില്ല. കൂടാതെ ഫാക്ടറി നടത്തുന്നവർ കൂലിയിൽ പകുതി കുറച്ചും ക്ഷാമബത്ത നൽകാതെയും ഇത്തരത്തിൽ കുറവു വരുത്തിയുമാണ് നടത്തുന്നത്. ആകയാൽ ഇത്തവണ വ്യവസായികളുടെ ബോണസ് കാര്യത്തിലെ നിഷേധാത്മകമായ നിലപാട് വഞ്ചനയാണെന്നും അസീസ് പറഞ്ഞു.