കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തെത്തിയ നൈല ഉഷ അനില്‍ രാധാകൃഷ്ണ മേനോന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് നൈല അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല. 2017ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതായും സൂചനയുണ്ട്. തൃശൂര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. നെടുമുടി വേണു ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ടിവി ചാനലിലെ റിയാലിറ്റി ഷോയിലെ അവതാരകയാണ് ഇപ്പോള്‍ നൈല ഉഷ. റേഡിയോ ജോക്കിയായിരുന്ന നൈല ഉഷ മമ്മൂട്ടിയുടെ ജോടിയായാണ് സിനിമാരംഗത്തെത്തിയത്.