ഇതൊന്നും അത്ര വലിയ കാര്യമല്ലെന്നേ… സുന്ദരിയാകുന്നതിന്റെ മേക്കപ്പ് വീഡിയോ പങ്കുവെച്ച് നൈല ഉഷ…

ചുരുങ്ങിയ ചിത്രം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സുന്ദരിയാണ് നൈല ഉഷ. ദുബായിലെ ആദ്യകാല റേഡിയോ ജോക്കിമാരില്‍ ഒരാളാണ് നൈല ഉഷ.

ഇപ്പോഴും നൈല റേഡിയോ ജോക്കി ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ചാനല്‍ അങ്കറിങ് രംഗത്ത് നിന്നുമാണ് നൈല റേഡിയോ ജോക്കിയാകുന്നത്. സലിം അഹമദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെ ആണ് നൈല സിനിമയിലേക്ക് എത്തിയത്.

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ നൈലയുടെ നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയയായ താരം വിശേഷങ്ങള്‍ പതിവായി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

തന്റെ ഫാഷന്‍ ടിപ്പുകളും താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. പതിവായി താന്‍ ചെയ്യുന്ന മേക്കപ്പ് എങ്ങനെയാണെന്ന് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരമിപ്പോള്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.

Related posts

Leave a Comment