മലയാളത്തിൽ സൂപ്പർ ഹിറ്റായി ഓടിയ ഒരു സിനിമ തനിക്ക് തീരെ ഇഷ്ടമായില്ലെന്ന് നൈല ഉഷ. ചിത്രം തീയറ്ററിൽ കണ്ടുകൊണ്ടിരിക്കെ ബോറടി സഹിക്കാൻ വയ്യാതെ താനും അമ്മയും സിനിമ പകുതിയായപ്പോഴേയ്ക്കും തീയറ്റർ വിട്ടിറങ്ങിപ്പോയെന്നും നൈല പറയുന്നു.
ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നടൻ ജോജു ജോർജും ഈ അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ വൻഹിറ്റായി ഓടിയ ആ ചിത്രത്തിന്റെ പേര് നൈല തുറന്നു പറഞ്ഞില്ലെങ്കിലും ജോജുവിന്റെ നിർബന്ധം സഹിക്കാതെ ജോജുവിനോട് മാത്രമായി പറയുകയായിരുന്നു. അതേസമയം സിനിമ ഇഷ്ടപ്പെട്ടില്ലെന്ന കാര്യം രചയിതാവിനെ വിളിച്ചറിയിച്ചതായും നൈല പറഞ്ഞു.
അവതാരകയായി തിളങ്ങിനിൽക്കെ 2013ൽ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് നൈല മലയാള സിനിമയിലെത്തിയത്. പുണ്യാളന് അഗര്‍ബത്തീസ്, ഗ്യാങ്സ്റ്റർ, പത്തേമാരി, പ്രേതം, ഫയര്മാന്, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, ദിവാന്‍ജിമൂല ഗ്രാന്റ് പ്രിക്സ്, ലൂസിഫര്‍, പൊറിഞ്ചു മറിയം ജോസ് എന്നിവയാണ് നൈലയുടെ ശ്രദ്ധേയമായ സിനിമകൾ.