നടിയായും അവതാരകയായും മലയാളികൾക്ക് സുപരിചിതയായ താരമാണ് നൈല ഉഷ. ഇത്തവണ ക്വാറന്റൈൻ സമയത്തെ ജ·ന്മദിനത്തിന്റെ കാര്യം ആരാധകരുമായി പങ്കുവെക്കുകയാണ് നടി. ആഘോഷങ്ങളൊന്നുമില്ലാതെ ഇത്തവണ വേറിട്ടൊരു ജന്മദിനമാണ് തനിക്കെന്ന് നൈല ഉഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഹാപ്പി ക്വാറന്റൈൻ ബെർത്ത്ഡേ ടു മീ എന്ന് പറഞ്ഞ് കൊണ്ടാണ് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് തുടങ്ങുന്നത്.
ഈ ജ·ന്മദിനത്തിൽ കൂട്ടുകാരും കുടുബവുമൊന്നും അടുത്തില്ല. അതിനാൽ ഈ ജ·ന്മദിനം കണക്കിൽ കൂട്ടാൻ പറ്റില്ല. എനിക്ക് ഇപ്പോഴും പുറത്തുപോയി ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അതിനാൽ ഞാൻ സ്വയം ക്വാറന്റൈനിൽ കഴിയുകയാണ്.
ഒത്തുകൂടലുമില്ല, ആഘോഷങ്ങളും. പക്ഷേ നിങ്ങൾ എനിക്ക് അയച്ചു തന്ന ആശംസകളും സന്ദേശങ്ങളും വരച്ച ചിത്രങ്ങളുമെല്ലാം കണ്ട് സന്തോഷമായിരിക്കുകയാണ്. എല്ലാവരോടും സ്നേഹം. നൈല ഉഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നൈലയുടെ പോസ്റ്റിന് പിന്നാലെ സുഹൃത്തുക്കളും കൂട്ടുകാരുമെല്ലാം ആശംസകളുമായി എത്തിയിരുന്നു. ഗായകരായ ജോബ് കൂര്യൻ, സയനോര ഫിലിപ്പ്, രഞ്ജിനി ജോസ് തുടങ്ങിയവരും ആശംസകളുമായി എത്തിയിരുന്നു.
മലയാളത്തിൽ സലീം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കടയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നൈല ഉഷ. തന്റെ കരിയറിൽ പത്ത് സിനിമകളിലാണ് നടി അഭിനയിച്ചിരുന്നത്. ഇതിൽ എറ്റവുമൊടുവിലായി പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസിലെ നടിയുടെ പ്രകടനം ശ്രദ്ധേയമായി മാറിയിരുന്നു.
ചിത്രത്തിൽ മറിയം എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നൈല കാഴ്ചവെച്ചത്. പൊറിഞ്ചു മറിയം ജോസ് നടിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. ജോഷി ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. നൈലയ്ക്കൊപ്പം ജോജു ജോർജ്ജ്. ചെന്പൻ വിനോദ് ജോസ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ഫയർമാൻ, പത്തേമാരി, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്. ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ്, ലൂസിഫർ തുടങ്ങിയവയാണ് നൈല ഉഷയുടെതായി പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ. സിനിമകൾക്ക് പുറമെ ടെലിവിഷൻ അവതാരകയായും നടി തിളങ്ങിയിരുന്നു. നിലവിൽ ദുബായിൽ റേഡിയോ ജോക്കി ആയി പ്രവർത്തിക്കുകയാണ് നൈല ഉഷ.