പയ്യന്നൂര്‍: ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം കാണാതായ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിനെ കണ്ടെത്തി. കോട്ടയത്തെ ബന്ധുവീട്ടില്‍ രഹസ്യമായി കഴിയുന്നതിനിടയിലാണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്.
യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടതിനെ തുടര്‍ന്ന് അച്ഛന്റെ സഹോദരിക്കൊപ്പം പോകുകയായിരുന്നു.കുട്ടിയെ അമ്മയോടൊപ്പം പോകാന്‍ അനുവദിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് ഉച്ചയോടെയാണ് 38-കാരിയായ നഴ്സിംഗ് സൂപ്രണ്ടിനെ കാണാതായത്.
20 പവനോളം വരുന്ന ആഭരണങ്ങളും അഞ്ചുവയസുള്ള മകനുമായി കാണാതായ യുവതിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് യുവതി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പമാണ് യുവതി സ്ഥലം വിട്ടതെന്ന് കണ്ടെത്തിയത്.
ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് കോട്ടയത്തെ ബന്ധുവീട്ടില്‍നിന്നും പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് ഇവരെ കണ്ടെത്താനായത്.
പയ്യന്നൂരിൽ നിന്നും ആംബുലന്‍സ് ഡ്രൈവറുടെ സ്കോര്‍പ്പിയോ കാറില്‍ സ്ഥലം വിട്ട ഇവര്‍ തമിഴ്നാട്ടിലെ ചിദംബരം അണ്ണാമലൈയിലും ചെന്നൈയിലും എത്തിയിരുന്നു.
തൊട്ടുപിന്നാലെ പോലീസ് സംഘം എത്തിയതറിഞ്ഞ് മംഗലാപുരം, സൂറത്കല്‍, ഉഡുപ്പി, ഗോവ എന്നിവിടങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു.
അതിനിടയില്‍ കഴിഞ്ഞ ദിവസം കോട്ടയത്തെ എടിഎമ്മില്‍നിന്നും പണം പിന്‍വലിച്ചതായി പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണസംഘം കോട്ടയത്തെത്തിയത്.
രണ്ടരമാസത്തെ ഇടവേളക്ക്ശേഷം ആംബുലന്‍സ് ഡ്രൈവര്‍ യുവതിയെ കോട്ടയത്തെ ബന്ധുവീട്ടിലാക്കി തിരിച്ച് പോയിരുന്നതിനാല്‍ ഇയാളെ കണ്ടെത്താനായില്ല.