ബിജെപി അടുത്തെങ്ങും കേരളം ഭരിക്കാന്‍പോകുന്നില്ലെന്ന് പാര്‍ട്ടിയുടെ ഏക എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍. നിയമസഭയിലായിരുന്നു രാജഗോപാലിന്റെ വിവാദ പരാമര്‍ശം. തന്റെ പാര്‍ട്ടി കേരളം ഇതുവരെ ഭരിച്ചിട്ടില്ല. അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല. ബിജെപി ഭരിക്കാത്ത കേരളത്തില്‍ എങ്ങനെയാണ് തൊഴിലില്ലായ്മ ഇത്രയും രൂക്ഷമായതെന്നും ഒ. രാജഗോപാല്‍ ചോദിച്ചു. നിയമസഭയില്‍ ധനവിനിയോഗ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു രാജഗോപാലിന്റെ വിവാദ പരാമര്‍ശം.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിങ്കളാഴ്ച സഭയില്‍ നല്‍കിയ മറുപടി സുപ്രീം കോടതിയില്‍ നല്‍കിയ പട്ടിക കളവാണെന്ന് തെളിയിക്കുന്നതാണെന്നും രാജഗോപാല്‍ പറഞ്ഞു. പോലീസ് സംരക്ഷണയോടെ അവിശ്വാസികളായ രണ്ട് സ്ത്രീകളെ കൊണ്ടുവന്നതാണ് ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു