എംഎല്‍എ സ്ഥാനം മടുത്തുവെന്നും ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നും ബി.ജെ.പി നേതാവ് ഒ രാജഗോപാല്‍ എം.എല്‍.എ. പ്രതീക്ഷക്കൊത്ത് ഉയരാന്‍ തനിക്ക് സാധിച്ചില്ല എന്ന വിമര്‍ശനത്തില്‍ വിഷമമില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് ഒ രാജഗോപാല്‍ എം.എല്‍.എ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബാക്കിയുള്ള കാലം പുസ്തകവായനയും ആശ്രമ ജീവിതവുമായി മുന്നോട്ട് പോകാനാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവാണ് ഒ രാജഗോപാല്‍. കൂടാതെ നിയമസഭയിലെ ബി.ജെ.പിയുടെ ഏക എ.എല്‍.എയുമാണ് അദ്ദേഹം. നിരവധി തവണ നിയമസഭയിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ജയിക്കുന്നത്. നേമത്തുനിന്നുമായിരുന്നു നിയമസഭയിലേക്കുള്ള കന്നി വിജയം.
ഒ രാജഗോപാലിന്റെ വിജയം ബി.ജെ.പി സംസ്ഥാനത്താകെ കൊട്ടിഘോഷിക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എം.എല്‍.എ തന്നയാണ് തനിക്ക് എം.എല്‍.എ സ്ഥാനം മടുത്തെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വോട്ട് രേഖപ്പെടുത്തിയതും പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ അഭിപ്രായങ്ങളെ നിയമസഭയില്‍ എതിര്‍ത്ത് സംസാരിച്ചതും ബി.ജെ.പി നേതൃത്വത്തിന്റെ അതൃപ്തിക്കും കാരണമായിരുന്നു