തിരുവനന്തപുരം: ഒരു വിഭാഗം പോലീസുകാർ സർക്കാരിനു വിടുപണി ചെയ്യുന്നുവെന്നു ഒ. രാജഗോപാൽ എംഎൽഎ. സംസ്ഥാനത്ത് പോലീസിനെ രാഷ്ട്രീയവത്കരിച്ചു. പോലീസിനു പ്രവർത്തന സ്വാതന്ത്ര്യം നൽകാത്തതുമൂലം അക്രമം വർധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു സഭയിൽനിന്ന് ഇറങ്ങിപ്പോയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജഗോപാൽ.
തനിക്കു സഭയിൽ സംസാരിക്കാൻ സ്പീക്കർ സമയം അനുവദിച്ചെങ്കിലും പ്രതിപക്ഷം തടസം സൃഷ്ടിച്ചെന്നും അദേഹം കുറ്റപ്പെടുത്തി. വികസന പ്രവർത്തനങ്ങൾക്ക് ആരും തടസം നിൽക്കുന്നില്ലെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.