ചാങ്വോണ്‍: ഇന്ത്യന്‍ ഷൂട്ടര്‍ ഓം പ്രകാശ് മിത്രാവലിന് ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. ആദ്യമായാണ് ഓം പ്രകാശ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടുന്നത്.
50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ സുവര്‍ണ നേട്ടം. ലോക ചാമ്പ്യന്‍ഷിപ്പില്‍ 564 പോയിന്റുമായണ് ഓംപ്രകാശ് ഒന്നാമനായത്. സെര്‍ബിയയുടെ ഡാമിര്‍ മിക്കിനു (562 പോയിന്റ്) വെള്ളിയും വെങ്കലം കൊറിയയുടെ ഡേംയുംഗ് ലീ (560 പോയിന്റ്) നേടി.
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ജൂണിയറില്‍ ഇന്ത്യയുടെ അഭിദയ്ന അശോക് പട്ടീല്‍-സൗരഭ് ചൗധരി സഖ്യം വെങ്കലം നേടി. സ്വര്‍ണവും വെള്ളിയും കൊറിയയ്ക്കാണ്.