നീലേശ്വരം(കാസര്‍ഗോഡ്): സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം ബിനോയ് വിശ്വം. കൊല്ലത്തു നടക്കുന്ന സിപിഐ പാർട്ടി കോൺഗ്രസിലേക്കുള്ള പതാകജാഥയ്ക്കു നീലേശ്വരത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓംലറ്റ് ഉണ്ടാക്കണമെങ്കില്‍ ആദ്യം മുട്ട പൊട്ടിക്കണം. പിന്നീടാണ് ഉപ്പും കുരുമുളകും ചേര്‍ത്തു ചേരുവ ഉണ്ടാക്കുന്നത്. ഈ യാഥാര്‍ഥ്യം സിപിഎം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശാപമായ ബിജെപിയും ആര്‍എസ്എസുമാണ് മുഖ്യശത്രുവെന്ന കാര്യത്തില്‍ സിപിഎമ്മില്‍ തര്‍ക്കമില്ല. എന്നാല്‍, അധികാരത്തില്‍നിന്നു ബിജെപിയെ പുറത്താക്കാന്‍ വിശാല മതേതര ജനാധിപത്യ വേദിയുണ്ടാക്കണമെന്നാണ് സിപിഐയുടെ നിലപാട്.
കോണ്‍ഗ്രസുമായി യാതൊരു സഖ്യവും പാടില്ലെന്ന നിലപാട് നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ യോജിച്ചതല്ല. ഈ യാഥാര്‍ഥ്യത്തെ മറച്ചുപിടിച്ചു സിപിഎമ്മിന് അധികകാലം മുന്നോട്ടുപോകാനാവില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.