രണ്ട് മന്ത്രിമാരുടെ സത്യപ്രതിജ്ഞ; ചെലവായി അഞ്ച് ലക്ഷം ചോദിച്ച് രാജ്ഭവൻ; പണം മുൻകൂറായി അനുവദിച്ച് ധനവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ചെ​ല​വാ​യ​ത് അ​ഞ്ച് ല​ക്ഷം രൂ​പ. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് രാ​ജ്ഭ​വ​നി​ൽ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ന്ന​ത്. ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും കെ.​ബി ഗ​ണേ​ഷ് കു​മാ​റു​മാ​ണ് മ​ന്ത്രി​മാ​രാ​യി ഇ​ന്ന​ലെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

സ​ത്യ​പ്ര​തി​ജ്ഞ​ക്ക് ചെ​ല​വാ​യ​ തു​ക മു​ൻ​കൂ​റാ​യി രാ​ജ്ഭ​വ​ൻ വാ​ങ്ങി. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​മ്പ് തു​ക വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ര്‍​ണ​റു​ടെ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡി​സം​ബ​ർ 22 ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. 

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ. ​എ​ൻ ബാ​ല​ഗോ​പാ​ൽ രാ​ജ്ഭ​വ​ന് അ​ധി​ക ഫ​ണ്ടാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ഡി​സം​ബ​ർ 28 ന് ​അ​നു​വ​ദി​ച്ചു. പ​രി​പാ​ടി​യു​ടെ ചെ​ല​വാ​യി രാ​ജ്ഭ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ട തു​ക ടൂ​റി​സം ഡ​യ​റ​ക്ട​ർ​ക്കാ​ണ് ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ച​ത്.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ശേ​ഷം ചാ​യ സ​ൽ​ക്കാ​രം രാ​ജ്ഭ​വ​ൻ ഒ​രു​ക്കി​യി​രു​ന്നു. മ​രാ​മ​ത്ത് വ​കു​പ്പാ​ണ് പ​ന്ത​ൽ ത​യാ​റാ​ക്കി​യ​ത്. പ​ന്ത​ലി​ന് ചെ​ല​വാ​യ ബി​ൽ ഇ​നി പാ​സാ​ക്കണം.

Related posts

Leave a Comment