ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ഓട്സ് കഴിച്ച് റിക്കാർഡ് നേടിയിരിക്കുകയാണ് നോർവേയിലെ ട്രോണ്ട്ഹൈമിലെ ട്രോണ്ട്ഹൈമിൽ നിന്നുള്ള ജോഹന്നാസ് ബെർജ് . 60 സെക്കൻഡിനുള്ളിൽ 4.2 കപ്പിന് തുല്യമായ 1,014 ഗ്രാം ഓട്സാണ് ഇയാൾ കഴിച്ചത്.
ഗിന്നസ് വേൾഡ് റിക്കാർഡ്സും അവരുടെ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കിട്ടു. വൈറൽ ഫൂട്ടേജിൽ, ഒരു വലിയ പാത്രത്തിൽ ഓട്സ് മീൽ കൊണ്ട് ബെർജ് ഇരിക്കുന്നത് കാണാം. ടൈമർ ആരംഭിക്കുമ്പോൾ അയാൾ വേഗത്തിൽ ഓട്സ് കഴിക്കുകയും ചെയ്യുന്നു.
“ഒറ്റ മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ കഞ്ഞി/ഓട്ട്സ് കഴിച്ചത് 1,014 ഗ്രാം /35.76 ഔൺസ് ജോഹന്നാസ് ബെർജ്.”എന്ന അടിക്കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 3 ലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.