അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ഒബാമയും കുടുംബവും പടിയിറങ്ങിയതിന് ശേഷം യു.എസിലെ പ്രഥമ പൗരനായി ട്രംപ് സ്ഥാനമേറ്റ് കഴിഞ്ഞിട്ടും ലോകം ഉറ്റുനോക്കുന്നത് വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങിയവരെയാണ്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും കുടുംബവും യാത്രയിലാണ്. കരീബിയന്‍ ദ്വീപില്‍ അമേരിക്കന്‍ വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഉടമസ്ഥതയിലുള്ള കടല്‍തീരത്താണ് ഒബാമ സകുടുംബം ഒഴിവുകാലം ആഘോഷിക്കുന്നത്. എട്ട് വര്‍ഷത്തെ വൈറ്റ് ഹൗസ് ജീവിതത്തിന് ശേഷം മുന്‍പ്രസിഡന്റ് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിര്‍ജിന്‍ കമ്പനിയുടെ ഉടമയായ റിച്ചാര്‍ഡ് ബ്രാന്സണോടൊപ്പമാണ് ഒബാമയും കുടുംബവും അവധിക്കാലം ചെലവഴിക്കുന്നത്.
വെറുതെ കടല്‍ത്തീരത്തിരുന്ന ്കാറ്റുകൊള്ളുകയല്ല, ഒബാമ. കരീബിയന്‍ കടലില്‍ കൈറ്റ് സര്‍ഫിങ്ങ് അടക്കമുള്ള സാഹസിക വിനോദത്തിലാണ് അദ്ദേഹം. ഇതില്‍ അഗ്രഗണ്യനായ ബ്രാനസണ്ണിനോട് പന്തയം വച്ചാണ് ജനപ്രിയ ഭരണാധികാരി കടലിലേക്ക് ഇറങ്ങിയത്. റിസോര്ഡ്സ് വെബ്സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2007 ല്‍ റിച്ചാര്‍ഡ് വാങ്ങിയ മോസ്കിറ്റോ ദ്വീപില്‍ സ്വിമ്മിങ്ങ് സ്യൂട്ടുമണിഞ്ഞ് ബോട്ടില്‍ നില്ക്കുന്ന ചിത്രങ്ങളും സര്‍ഫിങ്ങ് നടത്തുന്ന ചിത്രങ്ങളുമാണ് ബാന്സണോയുടെ ബ്ലോഗിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിര്‍ജിന്‍ ദ്വീപുകളിലാണ് ഒബാമയും കുടുംബവുമുള്ളത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ചുറ്റും ധാരാളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാവും. എന്നാല്‍, ബറാക് വളരെ ശാന്തമായി അവധി ആഘോഷിക്കുകയാണെന്ന അടികുറുപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.
ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ജനുവരി 20 നാണ് ഒബാമ വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങിയത്. അവധി ആഘോഷിക്കാനായി കാലിഫോര്‍ണിയയിലെ പാം സ്പ്രിങ്ലേക്കാണ് ഒബാമ പറന്നത്. ഗോള്‍ഫ് കളിക്കുന്നതിലും സമയം കണ്ടെത്തിയ അദ്ദേഹം പിന്നീടാണ് വിര്‍ജിന്‍ ദ്വീപുകളിലേക്ക് യാത്രയായത്. ഏതാണ്ട് ഒരാഴ്ച്ചയോളമാണ് അദ്ദേഹം അവിടെ ചെലവഴിച്ചത്. ബ്രാന്സണ് തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ ബ്ലോഗ് മുഖാന്തരം പങ്കുവച്ചത്. എല്ലാ വര്‍ഷവും അവധിക്കാല ആഘോഷങ്ങള്‍ക്ക് പ്രത്യേക സമയം കണ്ടെത്താറുള്ള ഒബാമ കുടുംബത്തേയും ഒപ്പം കൂട്ടാറുണ്ട്.
തന്റെ അവസാന പത്രസമ്മേളനത്തില്‍ വെച്ചു തന്നെ സ്ഥാനമൊഴിഞ്ഞാല്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് തീരുമാനമെന്ന് ഒബാമ അറിയിച്ചിരുന്നു. എനിക്ക് എന്തെങ്കിലുമൊക്കെ എഴുതാന്‍ ആഗ്രഹമുണ്ട്. ഒരു ഇടവേളയും ആഗ്രഹിക്കുന്നു. മക്കള്‍ക്കൊപ്പമാണ് എന്റെ വിലയേറിയ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നത്. അവധി അവസാനിച്ച ഉടന്തത്തെ അദ്ദേഹവും കുടുംബവും വാഷിംഗ്ടണിലേയ്ക്ക് തിരിച്ചു. മകള്‍ സാഷയുടെ പഠനം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് വാഷിംഗ്ടണില്‍ താമസമാക്കുന്നത്.