വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ വിമർശനവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് പദവിയിൽ തുടരാൻ ട്രംപ് അയോഗ്യനാണ്.
രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനിൽപ്പ് ഉറപ്പാക്കാൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡന് വോട്ടു ചെയ്യേണ്ടത് ആവശ്യമാണെന്നും ഒബാമ പറഞ്ഞു.
പ്രസിഡന്റിന്റെ ജോലിയിൽ ഏർപ്പെടാൻ ട്രംപിന് താൽപര്യമില്ല. സ്വന്തം കാര്യവും സുഹൃത്തുക്കളെ സഹായിക്കുന്നതിനുമല്ലാതെ മറ്റൊന്നും ചെയ്യാൻ അദ്ദേഹം ഇഷ്ടപ്പെടുന്നുമില്ല.
ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ പ്രസിഡന്റ് സ്ഥാനത്തിരുന്ന് റിയാലിറ്റി ഷോ കളിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ഡെമോക്രാറ്റിക് കൺവെൻഷന്റെ മൂന്നാം രാത്രിയിൽ ഒബാമ വിമർശിച്ചു.