വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മാസങ്ങളായി നിലനിന്നിരുന്ന ഊഹാപോഹങ്ങൾക്ക് മറുപടിയുമായി മിഷേൽ ഒബാമ.
വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ 61 കാരിയായ മിഷേൽ തള്ളിക്കളഞ്ഞു. ഉന്നത രാഷ്ട്രീയ പരിപാടികളിൽനിന്ന് അടുത്തിടെ വിട്ടുനിന്നത് ദാമ്പത്യത്തിലെ പ്രശ്നങ്ങൾ കാരണമായിരുന്നില്ലെന്നും തന്റെ വ്യക്തിപരമായ അതിരുകൾ നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്നും അവർ വിശദീകരിച്ചു.
“നമ്മൾ എന്ത് ചെയ്യണമെന്ന് ആളുകൾ കരുതുന്നു. അതുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അവർ വേറെരീതിയിൽ മുദ്രകുത്തും’ മിഷേൽ പറഞ്ഞു.
63 കാരനായ ബറാക് ഒബാമയുമായുള്ള ദാമ്പത്യ വെല്ലുവിളികളെക്കുറിച്ച് മുൻപ് മിഷേൽ പറഞ്ഞിരുന്നു. ബറാക്കിന്റെ രാഷ്ട്രീയ ജീവിതം അവരുടെ ദാമ്പത്യത്തെ ഏകാന്തതയുടെയും നിരാശയുടെയും കാലഘട്ടങ്ങളിലേക്കു നയിച്ചെന്നാണു മിഷേൽ ഓർമക്കുറിപ്പിൽ എഴുതിയത്.