കാൽനടയാത്രക്കാർ റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന സംഭവങ്ങൾ പതിവായി കാണുന്ന കാഴ്ചയാണ്. പ്രത്യേകിച്ചും റോഡ് മുറിച്ചുകടക്കുമ്പോൾ. എന്നാൽ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പൂന പോലീസ് ഒരു പശുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
ചുവന്ന ട്രാഫിക്ക് ലൈറ്റ് പച്ചയായി മാറുന്നതും കാത്തുനിൽക്കുന്ന പശുവിനെ വീഡിയോയിൽ കാണാം. റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ഡിപ്പാർട്ട്മെന്റ് വീഡിയോ പങ്കിട്ടത്. ചുവന്ന വെളിച്ചത്തിൽ മുന്നോട്ട് നീങ്ങരുത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒരു ട്രാഫിക് സിഗ്നലിൽ നിന്ന് പകർത്തിയ വീഡിയോയിൽ കാറുകളും ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നത് കാണാം. ഇതിൽ ഏറ്റവും രസകരമായ ഭാഗം പശു ശാന്തമായി വരിയിൽ നിൽക്കുന്നതാണ്. പശു സിഗ്നൽ പച്ചയായി മാറുന്നതും കാത്തിരിക്കുന്നതായി തോന്നും ആ കാഴ്ച കണ്ടാൽ.
വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വ്യത്യസ്തമായ പ്രതികരണങ്ങളുമായി പലരും തങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി കുറിച്ചു. തിരക്കേറിയ തെരുവുകളിൽ വാഹനമോടിക്കുന്നവർ കന്നുകാലികളുമായി കൂട്ടിയിടിക്കുന്ന സംഭവങ്ങളെ കുറിച്ചും ആളുകൾ കമന്റിട്ടു.
അടുത്തിടെ തെരുവിൽ കന്നുകാലികളുമായി കൂട്ടിയിടിച്ച് ഒരു ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ഇത്തരം അപകടങ്ങൾ തുടർന്നും സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചോ എന്നും ആളുകൾ പോലീസിനോട് ചോദിച്ചു.
Attention ‘Guys’. Don't moo-ve forward on a red light!#COWnqueringSafetyThreats #NoChaaraBasRulesKaSahara#RoadSafety
— पुणे शहर पोलीस (@PuneCityPolice) June 26, 2024
ये गं 'गायी’ गोठ्यात
वाहतुकीचे नियम पाळत!#नियम_म्हणजे_नियम
VC – @ThePuneMirror pic.twitter.com/ef8TVE7Ejd