അമിതവണ്ണം കുറയ്ക്കാന് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഡയറ്റിംഗ് രീതിയാണ് ഇടവിട്ടുള്ള ഇന്റര്മിറ്റന്റ് ഫാസ്റ്റിംഗ്. ഒരാള് 8 മണിക്കൂര് ആവശ്യമായ ഭക്ഷണം കഴിച്ചിട്ട് ശേഷിക്കുന്ന 16 മണിക്കൂര് ഉപവസിക്കുന്ന രീതിയാണിത്. ഭക്ഷണം കഴിക്കുന്ന 8 മണിക്കൂര് സൈക്കിള് എങ്ങനെ വേണമെന്നത് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.
ഇന്റര്മിറ്റന്റ് ഫാസ്റ്റിംഗ് രീതികൾ
* ദിവസം 12 മണിക്കൂര് ഉപവാസം
12 മണിക്കൂര് ഉപവാസം ഏറ്റവും എളുപ്പമാകുന്നത് ഉപവാസ സമയത്തിൽ ഉറക്കം കൂടി ഉള്പ്പെടുന്നതുകൊണ്ടാണ്. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് രാത്രി 7 മണിക്കും രാവിലെ 7 മണിക്കും ഇടയില് ഉപവസിക്കാനായി തെരഞ്ഞെടുക്കാം.
* 16 മണിക്കൂര് ഉപവാസം
ഒരു ദിവസം 16 മണിക്കൂര് ഉപവാസം,
8 മണിക്കൂര് ഭക്ഷണം.
* ആഴ്ചയില് 5 ദിവസം ഭക്ഷണം കഴിച്ച്
രണ്ട് ദിവസം ഉപവാസം.
* ഒന്നിടവിട്ട ദിവസങ്ങളില്
ഉപവസിക്കുന്ന രീതി
* 24 മണിക്കൂര് ഉപവാസം.
ഗുണങ്ങള്
ശരീരഭാരം കുറയ്ക്കാം
· ശരീരഭാരം കുറയ്ക്കാനും വിസറല്
ഫാറ്റ് (ബെല്ലി ഫാറ്റ്) കുറയ്ക്കാനും
സഹായിക്കുന്നു.
പ്രമേഹസാധ്യത കുറയ്ക്കാം
· ഇന്റര്മിറ്റന്റ് ഫാസ്റ്റിംഗ്
ഇന്സുലിന് പ്രതിരോധം കുറയ്ക്കുന്നു. ടൈപ്പ് 2
പ്രമേഹസാധ്യത കുറയ്ക്കുന്നു.
ഹൃദയാരോഗ്യത്തിന്
· ആൽസ്ഹൈമേഴ്സ് ,
പാര്ക്കിന്സോണിസം, സ്ട്രോക് എന്നീ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ഉയര്ന്ന രക്തസമ്മര്ദം, ഉയര്ന്ന കൊളസ്ട്രോള്
എന്നിവയെ നിയന്ത്രിച്ച്
ഹൃദയത്തെ സംരക്ഷിക്കുന്നു.
· ആയുര്ദൈര്ഘ്യം വര്ധിപ്പിക്കുന്നു.
· കാന്സറിനെ പ്രതിരോധിക്കുന്നു.
(തുടരും)
വിവരങ്ങൾ:
പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.