ബഷീര് ബഷിയും കുടുംബവും മലയാളികള്ക്ക് സോഷ്യല്മീഡിയയിലൂടെ സുപരിചിതരാണ്. പലപ്പോഴും മോശം കമന്റുകളെ നേരിടേണ്ടി വരുന്നവര് കൂടിയാണ് ഇവര്.
ഇപ്പോഴിതാ ബഷീര് ബഷിയുടെ കുടുംബത്തിന് എതിരെ മോശമായി കമന്റ് പറഞ്ഞ് റിയാക്ഷന് വീഡിയോ ചെയ്തിരിക്കുകയാണ് ഒരു യൂട്യൂബറായ സ്ത്രീ.
എന്നാല് ഇവരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഖായിസ് എന്ന വ്ളോഗര് രംഗത്തെത്തിയതോടെ കളംമാറി.
ഇറ്റ്സ് മി ഖായിസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇയാളുടെ പ്രതികരണ വീഡിയോ പുറത്തെത്തിയിരിക്കുന്നത്. എല്ലാ വിഷയങ്ങളിലും സ്ഥിരമായി പ്രതികരണ വീഡിയോ ചെയ്യുന്ന ആളാണ് ഖായിസ്.
ബഹുഭാര്യത്വത്തിന് എതിരെ ആണെങ്കിലും, അങ്ങനെ ചെയ്യുന്നവരോട് വിയോജിക്കില്ല എന്ന് ഖായിസ് വ്യക്തമാക്കുന്നുണ്ട്.
ബഷീര് ബഷിയുടെ രണ്ട് ഭാര്യമാരെ എരുമകള് എന്നും, കഴുതകള് എന്നും എല്ലാം വിളിച്ച് ആക്ഷേപിച്ചത് വലിയ തെറ്റാണെന്നും ഖായിസ് പറയുന്നു.
ബഷിക്ക് രണ്ട് ഭാര്യമാരുള്ളതിനെ ചൊല്ലി പലരും ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയിച്ചിട്ടുണ്ട്. ബഷീറിനും രണ്ട് ഭാര്യമാര്ക്കും അത് പ്രശ്നമല്ല എങ്കില് മറ്റാര്ക്കും വിഷമം വേണ്ട എന്നാണ് ഖായിസ് പറയുന്നത്.
ബഷീര് ബഷിയും കുടുംബവും പങ്കുവയ്ക്കുന്ന വീഡിയോയില് ഭാര്യമാര് രണ്ട് പേരും എപ്പോഴും കളിച്ച് ചിരിച്ച് സന്തോഷത്തോടെ കഴിയുന്നതാണ് കാണുന്നത്.
അവര് അവരുടെ സന്തോഷങ്ങള് വിറ്റ് കാശ് ആക്കുന്നതില് ആര്ക്കാണ് പ്രശ്നമെന്നും ഖായിസ് ചോദിക്കുന്നുണ്ട്.
‘ബഷീര് ബഷിയുടെ രണ്ട് എരുമക്കുട്ടികള്’ എന്നൊക്കെ സ്ത്രീ വീഡിയോയ്ക്ക് നല്കിയത് വ്യൂവേഴ്സിനെ ഉണ്ടാക്കാനാണ് എന്നും ഖായിസ് പറയുന്നു.
രണ്ട് സ്ത്രീകളെ മോശമായി തെറി പറഞ്ഞ സ്ത്രീയെ കുറിച്ച് റിയാക്ഷന് വീഡിയോ ചെയ്യണം എന്ന് ഒരുപാട് റിക്വസ്റ്റ് വന്നതിനാലാണ് ചെയ്യുന്നത് എന്ന് ഖായിസ് പ്രതികരിച്ചു.
ബഷീറിന്റെ രണ്ട് ഭാര്യമാരോടും പുച്ഛമാണെന്നും സെല്ഫ് റെസ്ക്പെക്ട് ഇല്ലാത്ത രണ്ട് തരുണിമണികള്. സ്ത്രീകള് എങ്ങിനെ ആകരുത് എന്നതിന് തെളിവാണെന്നും നാണമുണ്ടോടീ കോവര് കഴുതകളേ എന്നൊക്കെ പറഞ്ഞാണ് ഈ സ്ത്രീയുടെ വീഡിയോ.
ഇത്തരത്തില് രണ്ട് സ്ത്രീകളെ കുറിച്ച് അസഭ്യം പറയുന്ന ആള് തനിയ്ക്ക് സെല്ഫ് റസ്ക്പെക്ട് ഉണ്ടോ എന്ന് സ്വയം ആലോചിക്കണമെന്ന് ഖായിസ് ഉപദേശിക്കുന്നു.
ഈ വീഡിയോയ്ക്ക് കീഴില് സ്ത്രീയെ പിന്തുണച്ചും ബഷിയുടെ കുടുംബത്തെ അവഹേളിച്ചും കമന്റിടുന്നവരേയും ഖായിസ് കുറ്റം പറയുന്നു.
സുഹാന ബൈ സെക്ച്വല് ആണെന്നത് അടക്കമുള്ള കമന്റുകള് ഇടുന്ന ആള്ക്കാരുടെ കാഴ്ചപാടുകള് മാറേണ്ടതുണ്ട്.
ബഷീര് ബഷിയും ഭാര്യമാരും അവരുടെ സ്വകാര്യ ജീവിതത്തില് സന്തുഷ്ടരായി ജീവിക്കുകയാണെന്ന് ഖായിസ് ഓര്മ്മിപ്പിച്ചു.