റാന്നി: ഇട്ടിയപ്പാറ ടൗണില്‍,സംസ്ഥാന പാതയുടെ നിര്‍മാണം കാരണം കടയ്ക്കുള്ളില്‍ കയറുവാന്‍ കഴിയാതെ വ്യാപാരികള്‍. റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന്റെ എതിര് ഭാഗത്തെ പത്തോളം കടമുറികളില്‍ കയറാന്‍ പറ്റാതെയെന്ന് പരാതി.
കടയുടെ ഷട്ടര്‍ പോലും തുറക്കാനാവാതെ റോഡിന്റെ ഓടയുടെ ഒരു ഭാഗം പണിതന്നാണ് വ്യാപാരികളുടെ ആരോപണം.
റോഡ് പണിതു് വന്നപ്പോള്‍ നാല് അടിയോളം താഴ്ചയിലായി കടകളുടെ മുന്‍ ഭാഗം, എന്നാല്‍ കടയുടെ ഷട്ടര്‍ തുറക്കാന്‍ പറ്റും വിധമേ പണികള്‍ നടത്തുകയുള്ളൂവെന്ന് കരുതിയ വ്യാപാരികള്‍ക്ക് ശനിയാഴ്ച രാവിലെ കടക്കുള്ളില്‍ കയറുവാന്‍ ഷട്ടര്‍ ഉയര്‍ത്താന്‍ പറ്റാത്ത തരത്തില്‍ പണി കള്‍ ചെയ്യുകയായിരുന്നു.
കഴിഞ്ഞ 50 ലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് പണിത,പഴയ ബില്‍ഡിംഗ് ആയതിനാല്‍ പല കച്ചവടക്കാരും അന്നു മുതല്‍ സ്ഥിരം വ്യാപാരികളും പിന്‍തലമുറക്കാരുമാണ് സ്ഥാപനങ്ങള്‍ നടത്തിവരുന്നത്.