പെരുമ്പാവൂർ: ഓടക്കാലി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ കോടതി ഉത്തരവ് നടപ്പാക്കാൻ ഇന്ന് രാവിലെ പോലീസ് എത്തിയത് സംഘർഷത്തിന് വഴിയൊരുക്കി. രാവിലെ ആറോടെ എത്തിയ പോലീസ് സംഘം ഒൻപതോടെ ഗേറ്റ് തകർത്ത് അകത്ത് കടന്നു. എന്നാൽ പള്ളിയുടെ ഭൂമുഖത്ത് മാത്യുസ് മാർ അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തിൽ വൈദികരും വിശ്വസികളും ചേർന്ന് തടഞ്ഞു.
1000 പേർ പള്ളി പരിസരത്തും 500 പള്ളിക്ക് അകത്തും തന്പടിച്ചിട്ടുണ്ട്. ഇവർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പള്ളിയുടെ താക്കോൽ യാക്കോബായ വിഭാഗത്തിന്റെ കൈയിൽ നിന്നും ഓർത്തഡോക്സ് വിഭാഗത്തിന് നൽകാനായാണ് പോലീസ് എത്തിയത്.