കോൽക്കത്ത: ദക്ഷിണ കോൽക്കത്തയിൽ ആൾതാമസമില്ലാത്ത പുരയിടത്തിൽ 14 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയതായുള്ള വാർത്ത ശരിയല്ലെന്ന് പോലീസ്. പ്ലാസ്റ്റിക് സഞ്ചികളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ആശുപത്രി മാലിന്യമാണെന്ന് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.
കോൽക്കത്തയിലെ ഹരിദംപുരിൽ രാജാറാം മോഹൻ റോയി സരണയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോളാണ് മൃതദേഹങ്ങൾ കണ്ടെത്തിയതായുള്ള വാർത്തകൾ പുറത്തുവന്നത്. ആളൊഴിഞ്ഞ പറന്പ് വൃത്തിയാക്കുന്നതിനായി ജോലിക്കാർ എത്തിയപ്പോഴാണ് 14 പ്ലാസ്റ്റിക് സഞ്ചികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.