സ്ത്രീ സ്വാന്ത്രത്തിനായി ലോകത്തിന്റെ പല ഭാഗത്ത് നിന്നും മുറവിളി കൂട്ടിയിട്ടും ,
സ്ത്രീകൾ നേരിടുന്ന ആക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയിട്ടും സമൂഹത്തിൽ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം അനുദിനം സംഭവിക്കുന്ന കാര്യങ്ങൾ അത്രത്തോളം ഭയപ്പെടുത്തും.
തട്ടിക്കൊണ്ടു പോകാൻ
കഴിഞ്ഞ ദിവസമായിരുന്നു ലണ്ടനിലെ ഒരു ബസ് സ്റ്റോപ്പിലാണ് ആ സംഭവം നടന്നത്.14 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനായി ഒരു 50 വയസുകാരൻ ശ്രമിച്ചു.
പക്ഷേ പോലീസ് തക്ക സമയത്ത് ഇടപെട്ടതുകൊണ്ട് പ്രതിയെ പിടികൂടി.
ബസ് സ്റ്റോപ്പിൽ നിന്ന പ്രതി അവിടെയെത്തിയ പെൺകുട്ടിയെ കുറിച്ച് അശ്ലീല കമ്മന്റുകൾ പറയുകയും പെൺകുട്ടിയെ തന്നോടൊപ്പം വരാനായി നിർബന്ധിക്കുകയും ചെയ്യുകയാണ് ചെയ്തത്.
ആ ശ്രമം ഫലിച്ചു
അയാളുടെ നിർബന്ധം കടുത്തപ്പോൾ പെൺകുട്ടി രക്ഷപെടാനുള്ള ശ്രമത്തിന്റെ ഭാഗമായി പോലീസിനെ വിവരമറിയിച്ചു.
ജീൻസിന്റെ പോക്കറ്റിൽ വിലങ്ങുമായി ബസ് സ്റ്റോപ്പിൽ നിൽക്കുന്ന പ്രതിയുടെ ചിത്രം കണ്ടതോടെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു.
തുടർന്ന് പോലീസ് ദൃക്സാക്ഷികളുടെ മൊഴിയെടുത്തു,താൻ ആ പെൺകുട്ടിയെ കണ്ടിരുന്നുവെന്നും അവൾക്ക് നല്ല ഭയമുള്ളതായി തോന്നി എന്നാൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നുമായിരുന്നു ദൃക്സാക്ഷികളിൽ ഒരാളുടെ മൊഴി.
എന്തായാലും കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യം ചെയ്യൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ഇതിനോട് സമാനമായ കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടൻ നഗരത്തിൽ റിപ്പോർട്ട് ചെയ്തട്ടുണ്ടെന്നാണ് വിവരം.