ഭുവനേശ്വർ: ആറാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രധാനഅധ്യാപകന് നാട്ടുകാരുടെ മർദനം. ഒഡീഷയിലെ മേയുർബാൻജി ജില്ലയിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥിനിയെ ഒരു മാസത്തോളമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു സ്കൂളിലെ പ്രധാനഅധ്യാപകൻ.
പീഡന വിവരം കുട്ടി വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് മാതാപിതാക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്കൂളിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത അധ്യാപകനെ കുട്ടികളുടെ മാതാപിതാക്കളടക്കമുള്ളവർ മർദിക്കുകയായിരുന്നു. അധ്യാപകനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിഎസ്പി വി.കെ പട്ടേൽ പറഞ്ഞു.