സംഭാൽപുർ: ഒഡീഷയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം. രണ്ട് ബിജെപി നേതാക്കൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. നാല് പേരെയും സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായർ പുലർച്ചെയാണ് അപകടം ഉണ്ടായത്. ബിജെപി നേതാക്കളായ ദേബേന്ദ്ര നായക്, മുരളീധർ ചൂരിയ എന്നിവരാണ് മരിച്ചത്. മുതിർന്ന നേതാവ് നൗരി നായക്കിന്റെ അനുയായികളാണ് ഇരുവരും.
ദേശീയപാതയിൽ ബർള പ്രദേശത്താണ് അപകടമുണ്ടായത്. ഭുവനേഷ്വറിൽ നിന്ന് കർഡോലയിലേക്ക് പോകുന്നതിനിടെയാണ് കാർ ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.