ജീ​വി​ത​ത്തി​നും ല​ക്ഷ്യ​ത്തി​നും ഇ​ട​യി​ല്‍ നി​ല​യ്ക്കാ​തെ ഓ​ടു​ന്ന ഒ​രു രാ​ത്രി വ​ണ്ടി​! സ്വ​പ്ന​ത്തി​ലേ​ക്ക് ഒ​രു ലി​ഫ്റ്റ് വേ​ണ്ട, ഓ​ടി​യെ​ത്തി​ക്കോ​ളാം

ജീ​വി​ത​ത്തി​നും ല​ക്ഷ്യ​ത്തി​നും ഇ​ട​യി​ല്‍ നി​ല​യ്ക്കാ​തെ ഓ​ടു​ന്ന ഒ​രു രാ​ത്രി വ​ണ്ടി​യാ​ണ് പ്ര​ദീ​പ് മെ​ഹ്‌​റ.

ഉ​യി​രി​നൊ​പ്പം ചേ​ര്‍​ത്തു വെ​ച്ചി​രി​ക്കു​ന്ന ജീ​വി​ത ല​ക്ഷ്യ​ത്തി​ലേ​ക്ക് ഉ​ട​ലി​നെ എ​ത്തി​ക്കാ​ന്‍ ഓ​രോ ദി​വ​സ​വും രാ​ത്രി പ​ണി​യും ക​ഴി​ഞ്ഞു പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ദൂ​രം ഓ​ടി​യാ​ണ് പ്ര​ദീ​പ് വീ​ട്ടി​ലേ​ക്കെ​ത്തു​ന്ന​ത്.

ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​ണ് പ്ര​ദീ​പ് മെ​ഹ്‌​റ. ഒ​രു​വി​ധം എ​ല്ലാ പ്രാ​രാ​ബ്ദ​ങ്ങ​ളും ജീ​വി​ത​ത്തി​ല്‍ ചു​റ്റി​വ​രി​ഞ്ഞു നി​ല്‍​ക്കു​ന്ന ഒ​രു ശ​രാ​ശ​രി ഇ​ന്ത്യ​ന്‍ പൗ​ര​ന്‍.

പ​ട്ടാ​ള​ത്തി​ല്‍ ചേ​ര​ണം. സൈ​നി​ക ജീ​വി​ത​ത്തി​ലൂ​ടെ ക​ഷ്ട​പ്പാ​ടു​ക​ളി​ല്‍ നി​ന്നും കു​ടും​ബ​ത്തെ ക​ര​ക​യ​റ്റ​ണം. ഈ ​ഒ​രൊ​റ്റ ല​ക്ഷ്യം മാ​ത്ര​മേ പ്ര​ദീ​പി​ന് മു​ന്നി​ലു​ള്ളൂ.

ജീ​വി​ത പ്രാ​രാ​ബ്ദ​ങ്ങ​ള്‍ കാ​ര​ണം പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ലൊ​ന്നും ത​ന്നെ മ​റ്റു കാ​യി​ക പ​രി​ശീ​ല​ന​ത്തി​നു പോ​കാ​ന്‍ സാ​ധ്യ​മ​ല്ല.

അ​തി​നാ​ലാ​ണ് രാ​വി​ലെ എ​ട്ടു മ​ണി മു​ത​ല്‍ പ​ത്തു വ​രെ​യു​ള്ള ജോ​ലി​ക്ക് ശേ​ഷം പ്ര​ദീ​പ് എ​ന്നും പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ദൂ​രം വീ​ട്ടി​ലേ​ക്ക് ഓ​ടി പോ​കു​ന്ന​ത്.

ച​ല​ച്ചി​ത്ര​കാ​ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി​നോ​ദ് കാ​പ്രി​യാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ദീ​പി​ന്റെ ഓ​ട്ടം വൈ​റ​ലാ​ക്കി​യ​ത്.

ഒ​രു രാ​ത്രി ഹൈ​വേ​യി​ലൂ​ടെ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ദീ​പി​നൊ​പ്പം മെ​ല്ലെ കാ​റോ​ടി​ച്ചാ​ണ് വി​നോ​ദ് കാ​പ്രി കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ന്ന​ത്.

റോ​ഡി​ലൂ​ടെ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​യ്യ​ന് ഒ​രു ലി​ഫ്റ്റ് വാ​ഗ്ദാ​നം ചെ​യ്ത​ത് നി​ര​സി​ച്ച​താ​ണ് വി​നോ​ദി​നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത്.

എ​ന്തി​നാ​ണ് ഈ ​രാ​ത്രി​യി​ല്‍ ഇ​ങ്ങ​നെ ന​ടു​റോ​ഡി​ലൂ​ടെ ഓ​ടു​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ് പ്ര​ദീ​പ് ത​ന്‍റെ പ​ട്ടാ​ള മോ​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ത​ത്കാ​ലം താ​ന്‍ ഇ​പ്പോ​ള്‍ വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നും രാ​വി​ലെ ഓ​ടി​യാ​ല്‍ പോ​രെ എ​ന്നും വി​നോ​ദ് ചോ​ദി​ച്ചു. ര​ക്ഷ​യി​ല്ല, അ​തി​രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്ക​ണം.

അ​മ്മ​യ്ക്കും നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞെ​ത്തു​ന്ന ചേ​ട്ട​നും ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി വെ​ച്ചി​ട്ടു വേ​ണം എ​ട്ടു മ​ണി​ക്ക് ജോ​ലി​ക്ക് പോ​കാ​നെ​ന്നാ​യി​രു​ന്നു പ്ര​ദീ​പി​ന്‍റെ മ​റു​പ​ടി.

ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് നോ​യി​ഡ സെ​ക്ട​ര്‍ 16ലെ ​മ​ക്‌​ഡൊ​ണാ​ള്‍​ഡ്‌​സി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വി​ടെ നി​ന്ന് ബ​രോ​ല​യി​ല്‍ താ​മ​സ സ്ഥ​ല​ത്തേ​ക്കാ​ണ് എ​ന്നും പ​ന്ത്ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ദൂ​രം ഓ​ടി​പ്പോ​കു​ന്ന​ത്.

ഒ​രു ത​വ​ണ കൂ​ടി ലി​ഫ്റ്റ് വാ​ഗ്ദാ​നം ചെ​യ്തു എ​ങ്കി​ലും ഓ​ട്ടം നി​ര്‍​ത്താ​തെ സ്‌​നേ​ഹ​പൂ​ര്‍​വം പ്ര​ദീ​പ് അ​തു നി​ര​സി​ച്ചു.

എ​ന്നാ​ല്‍, പി​ന്നെ ത​ന്‍റെ കൂ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാം എ​ന്ന് പ​റ​ഞ്ഞ് അ​നു​ന​യ​ത്തി​ന്‍റെ മ​റ്റൊ​രു ചു​വ​ട് കൂ​ടി വി​നോ​ദ് മു​ന്നോ​ട്ടു വെ​ച്ചെ​ങ്കി​ലും അ​തും നി​ര​സി​ച്ചു.

ഓ​ടി വീ​ട്ടി​ല്‍ ചെ​ന്നി​ട്ടും വേ​ണം ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കാ​ന്‍. ചേ​ട്ട​നും വി​ശ​ന്നി​രി​ക്കു​ക​യാ​ണ്. ജോ​ലി​ത്തി​ര​ക്ക് കാ​ര​ണം ചേ​ട്ട​ന് പാ​ച​ക​ത്തി​നു​ള്ള സ​മ​യ​മൊ​ന്നു​മി​ല്ല. അ​മ്മ കു​റ​ച്ചേ​റെ ദി​വ​സ​മാ​യി ഒ​ട്ടും സു​ഖ​മി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ലു​മാ​ണെ​ന്നാ​യി​രു​ന്നു പ്ര​ദീ​പി​ന്‍റെ മ​റു​പ​ടി.

പ്ര​ദീ​പിന്‍റെ ഓ​ട്ടം ചി​ത്രീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കെ ഇ​തു​റ​പ്പാ​യും വൈ​റ​ലാ​കു​മെ​ന്ന് വി​നോ​ദ് പ​റ​ഞ്ഞു.

എ​ന്നെ ആ​രു തി​രി​ച്ച​റി​യാ​നാ​ണെ​ന്നാ​യി​രു​ന്നു ചി​രി​ച്ചു കൊ​ണ്ട് പ്ര​ദീ​പിന്‍റെ മ​റു ചോ​ദ്യം. ഞാ​നൊ​ന്നും തെ​റ്റാ​യി ചെ​യ്യു​ന്നി​ല്ല​ല്ലോ എ​ന്നു പ​റ​ഞ്ഞ് പ്ര​ദീ​പ് ഓ​ട്ടം തു​ട​ര്‍​ന്നു.

പ​ക്ഷേ, വി​നോ​ദ് കാ​പ്രി ഈ ​വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റ് ചെ​യ്ത് 12 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 3.8 ദ​ശ​ല​ക്ഷം പേ​രാ​ണ് പ്ര​ദീ​പി​ന്‍റെ ഓ​ടി​ത്ത​ള​രാ​ത്ത ജീ​വി​തം ക​ണ്ട​ത്.

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക​ര്‍ സിം​ഗ് ധാ​മി ഉ​ള്‍​പ്പ​ടെ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ വി​വി​ധ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ദീ​പിന്‍റെ ഓ​ട്ട​വും ജീ​വി​ത​വും പ​ങ്കു വെ​ച്ചു. വീ​ഡി​യോ വൈ​റ​ല്‍ ആ​യ​തി​ന് ശേ​ഷം ര​ണ്ടു ത​വ​ണ വി​നോ​ദ് പ്ര​ദീ​പി​നെ ക​ണ്ടി​രു​ന്നു.

Related posts

Leave a Comment