നിയാസ് മുസ്തഫ
കോട്ടയം: മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ ഒടുവിൽ ഒടിയനെക്കുറിച്ച് ഫേസ്ബുക്കിൽ എഴുതി. ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോന്റെ വിമർശനത്തിനു പിന്നാലെയാണ് താരം പോസ്റ്റിട്ടത്. പ്രതിസന്ധികളുടെ നടുവിൽ തന്റെ കന്നി ചിത്രം ഒടിയൻ ഉഴലുന്പോഴും, ചിത്രത്തിൽ നായികയായി അഭിനയിച്ച മഞ്ജു വാര്യരുടെ മൗനം തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ ഒരു മാധ്യമ ത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഒടിയനെ പിന്തുണച്ചുകൊണ്ട് ഒരു പോസ്റ്റ് പോലും ഇടാൻ മഞ്ജു തയാറായില്ല. നിലപാടുകൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ മഞ്ജുവിന് കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.ചെറിയ സിനിമകളെപ്പോലും പ്രകീർത്തിച്ച് മഞ്ജു പോസ്റ്റ് ഇടുന്നു. അടുത്തിടെ ഷൂട്ടിംഗ് നടന്ന ചിത്രത്തിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകൾ, പല പ്രാവശ്യമായി പോസ്റ്റ് ചെയ്യുന്നു. ഒടിയൻ പോലുള്ളൊരു സിനിമ, മഞ്ജുവാര്യരുടെ മുൻ ജന്മ ഭാഗ്യമാണ്.
എന്നാൽ ഇപ്പോഴത്തെ മഞ്ജുവിന്റെ നിലപാടുകൾ അവരുടെ പ്രതിച്ഛായയെ മാറ്റിമറിക്കുന്നു. മഞ്ജു ഉണ്ടാക്കിയെടുത്ത നിലയും വിലയുമുണ്ട്, അത് കൃത്യമായ നിലപാടുകളിലൂടെ വന്നതാണ്. ഇപ്പോഴത്തെ പ്രവൃത്തികൾ ആരെയെങ്കിലും ഭയന്നിട്ടാണോയെന്നു സംശയമുണ്ട്. അവരുടെ പ്രതിസന്ധികളിൽ സ്വന്തം ഭാവി റിസ്ക് ചെയ്ത് ഞാന് നിന്നിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിച്ച പലരെയും മഞ്ജു കൈവിട്ടു.
സിനിമയിലെ വനിതാ കൂട്ടായ്മ യാ യ ഡബ്ല്യുസിസിയെ മഞ്ജു കൈ വിട്ടത് ശരി യായില്ല. അവർ കേരള പൊതു സമൂഹത്തിനു മുൻപിൽ ഒരുപാട് ചോദ്യങ്ങൾ നേരിടുന്നുമുണ്ട്. ഇതുവരെയുള്ള നിലയും, വിലയും ഒരടിക്കു താഴെ പോവുന്ന രീതിയിൽ ആണിപ്പോഴത്തെ ചെയ്തികൾ. അവരുടെ കൂടെ പരസ്യമായി നിൽക്കുന്ന ഒരേയൊരു നടൻ മോഹൻലാൽ ആണ്- ശ്രീകുമാർ മേനോൻ പറയുന്നു.
വനിതാ മതിലിനെ ആദ്യം വാരിപ്പുണർ ന്നശേഷം പിന്നെ തള്ളിപ്പറഞ്ഞ മഞ്ജു വാര്യ രുടെ നിലപാടിനെയും ശ്രീകുമാർ മേനോൻ വിമർശിക്കുന്നുണ്ട്. ശ്രീകുമാർ മേനോന്റെ വിമർശനം മഞ്ജുവാര്യരുടെ കണ്ണു തുറപ്പിച്ചുവെന്നു വേണം കരുതാൻ. അധികം വൈകാതെ തന്നെ മഞ്ജു വാര്യർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:-
ഒടിയനെക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. ആദ്യ ദിവസങ്ങളിൽനിന്ന് വ്യത്യസ്തമായി ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം.കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു. ഒരു പാട് പേർ അഭിനന്ദിച്ചു.
വിമർശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു എന്നത ു തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും ഒടിയൻ കാണാത്തവർ, കാണണം എന്ന് അഭ്യർഥിക്കുന്നു. വ്യാജ പ്രചാരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!