പട്ടാപ്പകല്‍ പതുങ്ങിയെത്തി ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി ഒടിയന്റെ പോസ്റ്റര്‍ വലിച്ചുകീറുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു. പോസ്റ്റര്‍ കീറുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ യുവാവിന്റെ നേര്‍ക്ക് മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണവും നടന്നിരുന്നു.
ഇപ്പോഴിതാ ആ തരികിട പയ്യനെ കയ്യോടെ പൊക്കിയിരിക്കുന്നു, ബ്ലാസ്റ്റേഴ്സ് ആരാധകര്‍. പിടികൂടുക മാത്രമല്ല, കീറിയ ആളെക്കൊണ്ടു തന്നെ പഴയ സ്ഥലത്ത് പോസ്റ്റര്‍ ഒട്ടിച്ചുവെക്കുകയും ചെയ്തു ഏട്ടന് ഫാന്‍സ്. ഫോട്ടോസഹിതം മോഹന്‍ലാല്‍ മീഡിയ ക്ലബ്ബ് എന്ന ഫേസ്ബുക്ക് പേജില്‍ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.
റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്റര്‍ വലിച്ചു കീറുന്ന യുവാവിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആരെങ്കിലും വരുന്നുണ്ടോയെന്ന് പേടിയോടെ ഇയാള്‍ നോക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. ആ പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ മുഖത്തുളള പേടിയുണ്ടല്ലോ അതാണ് മോഹന്‍ലാല്‍ എന്ന ശീര്‍ഷകത്തോടെ ഫാന്‍സ് പേജുകളിലും സമൂഹമാധ്യമങ്ങളിലും ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇയാള്‍ക്കെതിരെ വ്യാപകമായ ആക്രമണത്തിനും ആഹ്വാനമുണ്ട്. ഒടിയനെതിരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണെന്നും മോഹന്‍ലാലിന്റെ പടം മുന്‍പും പരാജയപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള ആക്രമണം ഇതാദ്യമാണെന്നും വ്യക്തമായ കരുതിക്കൂട്ടലോടു കൂടി നടത്തുന്നതാണിതെന്നും ആരോപണമുണ്ട്.
View this post on Instagram