ഒടിയനെത്തും മുന്‍പേ ടിക്കറ്റ് വില്‍പ്പനയില്‍ ‘ഒടിവിദ്യ’ ടിക്കറ്റുകള്‍ കൂട്ടത്തോടെ കരിഞ്ചന്തക്കാര്‍ കൊണ്ടുപോയി, തിയറ്ററുകാരുടെ ഒത്തുകളിയില്‍ ആരാധകര്‍ക്ക് കനത്ത നഷ്ടം, തിയറ്ററുകാരുടെയും കരിഞ്ചന്തക്കാരുടെയും കള്ളക്കളി ഇങ്ങനെ

സ്വന്തം ലേഖകന്‍

 

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകംക്ഷയോടെ കാത്തിരിക്കുന്ന േമാഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസാകുന്നത് വെള്ളിയാഴ്ചയാണ്. പക്ഷെ ആദ്യനാളുകളില്‍ കുടുംബ പ്രേക്ഷകരോടൊപ്പം സിനിമകാണാന്‍ ഒന്നുകില്‍ ഫാന്‍സുകാര്‍ കനിയണം, അല്ലെങ്കില്‍ ടിക്കറ്റ് മാഫിയ കനിയണം എന്നതാണ് അവസ്ഥ.

ടിക്കറ്റുകളെല്ലാം കൂട്ടത്തോടെ ടിക്കറ്റ് മാഫിയ ബുക്ക്ചെയ്യുകയും തിയറ്റര്‍ ജീവനക്കാര്‍ക്ക് അടുപ്പമുള്ളവര്‍ക്ക് നല്‍കുകയും ചെയ്തിരിക്കുകയാണ്. മുന്‍പ് ഫാന്‍സ് ഷോകള്‍ക്ക് മാത്രമാണ് ഇങ്ങനെ ടിക്കറ്റുകള്‍ കൂട്ടേത്താടെ നല്‍കാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓണ്‍ ലൈന്‍ സംവിധാനം വന്നതോടെ ടിക്കറ്റുകള്‍ മുഴുവനായും ഇവരുടെ കയ്യിലായി.

റിലീസ് ദിവസം ടിക്കറ്റ് നാലിരട്ടി വിലയ്ക്ക് വില്‍ക്കാനാണിത്. ഇതിനുള്ള കമ്മീഷന്‍ തിയറ്ററുകള്‍ക്ക് ലഭിക്കുകയും ചെയ്യും. കോഴിക്കോട് അപസ്ര തിയറ്ററിലാണ് സിനിമയുടെ റിലീസ്. വന്‍കപ്പാസിറ്റി തിയറ്ററില്‍ ആദ ദിവസത്തെ എല്ലാ ഷോയുടെയും ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നുകഴിഞ്ഞു.

അഞ്ചു ഷോകള്‍ക്കുള്ള ടിക്കറ്റുകളാണ് വിറ്റു തീര്‍ന്നത്. ഇതുവഴിമാത്രം എഴുലക്ഷത്തോളം രുപ തിയറ്റര്‍ കളക്ഷന്‍ ലഭിച്ചുകഴിഞ്ഞു. തിയറ്ററുടമ ഹാപ്പിയാണ്. എന്നാല്‍ റിലീസ് ദിവസം കുടുംബസമേതം തിയറ്ററുകളില്‍ എത്തുന്നവര്‍ക്ക് തിരിച്ചുപോകണ്ടേിവരും. നിലവില്‍ സാഹചര്യത്തില്‍ ഞായറാഴ്ച വരെയുള്ള ഉച്ചയ്ക്ക് ശേഷമുള്ള ബാല്‍ക്കണി ടിക്കറ്റുകള്‍ഫുള്ളാണ്.

ടിക്കറ്റ് മാഫിയയ്ക്ക് സന്തോഷം പകരുന്നത് ഇതാണ്. ഇവര്‍ തിയറ്ററിനുമുന്നില്‍ നിന്ന് ഇഷ്ടം പോലെ ടിക്കറ്റുകള്‍ വില്‍പ്പന നടത്തും. നാലിരട്ടിലാഭവും കൊയ്യും. മുന്‍പ് കൈരളി തിയറ്ററിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ടിക്കറ്റുകള്‍ ഉണ്ടായിരിക്കേ തന്നെ ഇല്ലെന്നു പറയുകയും പിന്നീട് ടിക്കറ്റ് മാഫിയയ്ക്ക് നല്‍കുകയും ചെയ്യുന്നതായിരുന്നു രീതി.

നൂറു രൂപയുടെ ടിക്കറ്റ് 300-ന് മുകളിലാണ് വില്‍ക്കുക. റിലീസ് ദിവസമായതിനാല്‍ വാങ്ങാനാളുണ്ടാകും. ഫാന്‍സുകാര്‍ സിനിമ കാണാന്‍ വേണ്ടി തന്നെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിലും മറ്റുള്ള വര്‍ കൊള്ളലാഭം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഓണ്‍ ലൈനില്‍ കാന്‍സല്‍ചെയ്യുന്ന ടിക്കറ്റുകള്‍ പോലും ഇങ്ങനെ പുറത്തുവില്‍ക്കുന്നു.

ഇപ്പോള്‍ ഞായറാഴ്ച വരെ ഒഴിവുള്ള ടിക്കറ്റുകള്‍ പോലും ഇന്ന് വൈകുന്നേരത്തോടെ മുഴുവനായും കരിഞ്ചന്തക്കാരുടെ കൈകളില്‍ എത്തും. നാളെ തിയേറ്ററുകളിലെത്തുന്ന ഒടിയനെകുറിച്ചള്ള പ്രതീക്ഷകളും മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമാണ് മുന്‍കൂര്‍ ടിക്കറ്റ വില്‍പ്പന ഉയരാന്‍ കാരണം. ഒടിയന്‍ സ്റ്റ്യാച്യുവും, ഒടിയന്‍ ആപ്പും അങ്ങിനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വിവിധ ഗെറ്റപ്പുകളില്‍ ഉള്ള മോഹന്‍ലാലിന്റെ സ്റ്റില്ലുകളും മറ്റും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്.

Related posts