- ജലനിരപ്പ് ഉയരുന്നു, രാവിലെ 11ന് 2401.42 അടി; പരമാവധി സംഭരണ ശേഷി 2403 അടി
- കനത്ത മഴ തുടരുന്നു, നീരൊഴുക്ക് കൂടി
- ഡാമിലേക്ക് ഒഴുകിയെത്തുന്നത് സെക്കന്‍ഡില്‍ 4.5 ലക്ഷം ലിറ്റര്‍ വെള്ളം
- ഷട്ടറുകൾ കൂടുതൽ ഉയർത്തി
- സെക്കന്‍ഡില്‍ മൂന്നു ലക്ഷം ലിറ്റർ പുറത്തേക്ക്
- ചെറുതോണിയില്‍ ഗതാഗത നിരോധനം
- ഇടുക്കി മുണ്ടന്മുടിയില് ഉരുള്‍പൊട്ടി
- കക്കയം ഡാം സൈറ്റിലേക്കുള്ള റോഡിന്റെ 20 മീറ്റര്‍ ഒലിച്ചുപോയതിനെത്തുടര്‍ന്ന് ഈ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്
- കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചു
- 40ലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ എറണാകുളത്ത്
- എറണാകുളം, പാലക്കാട് ജില്ലകളില്‍ കുടിവെള്ള വിതരണം മുടങ്ങി
- മൂന്നാറിൽ മണ്ണിടിച്ചിലിനെത്തുടർന്ന് 30 വിനോദ സഞ്ചാരികൾ റിസോർട്ടിൽ കുടുങ്ങി
- പെരിയാറിൻ തീരത്ത് റോഡിലും കൃഷിയിടങ്ങളിലും വെള്ളം കയറി
- മലപ്പുറം ചെട്ടിയാംപാറയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി, ഇതോടെ ചെട്ടിയാംപാറയില്‍ മരിച്ചവരുടെ എണ്ണം ആറായി
- ഇടുക്കി പണിക്കൻകുടിയില്‍ ഉരുള്‍പൊട്ടി യുവാവ് മരിച്ചു, വ്യാപകനാശം
- സൈന്യം രംഗത്ത്
- കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി, മുഖ്യമന്ത്രിയുമായി സംസാരിച്ചു
- മുഖ്യമന്ത്രി ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കി,
- ഓണാഘോഷം റദ്ദാക്കണമെന്ന് പ്രതിപക്ഷം