കേരളശേരി: മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും ജീവിക്കുന്ന അഭിനയപ്രതിഭ ഒടുവിൽ ഉണ്ണികൃഷ്ണൻ വിട്ടുപിരിഞ്ഞിട്ട് നാളെ പന്ത്രണ്ടുവർഷങ്ങൾ പിന്നിടുന്നു. സാംസ്കാരിക വകുപ്പ് അനുവദിച്ച തുക ചെലവഴിച്ചുള്ള സ്മാരക നിർമാണം പുരോഗമിക്കുകയാണ്.
ഇതിനായി ഒടുവിൽ ഫൗണ്ടേഷൻ വാങ്ങിയ അഞ്ചുസെന്റ് സ്ഥലം സാംസ്കാരിക വകുപ്പിന് കൈമാറുകയായിരുന്നു. മമ്മൂട്ടി, മോഹൻ ലാൽ, ദിലീപ്, കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങൾ ഇതിനായി സാന്പത്തികസഹായം നല്കിയിരുന്നു.
ഒടുവിൽ ഫൗണ്ടേഷൻ രക്ഷാധികാരി കൂടിയായ ലാൽ ജോസാണ് ഇതിന് നേതൃത്വം നല്കുന്നത്. സെപ്റ്റംബർ മാസത്തോടെ നിർമാണം പൂർത്തീകരിക്കനാകുമെന്ന പ്രതീക്ഷയിലാണ് ഒടുവിൽ ഫൗണ്ടേഷൻ പ്രവർത്തകർ. ഒടുവിൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ അനുസമരണ സമ്മേളനം ആചരിക്കു
ഇതിനായി ഭാഗമായി രണ്ടു മെഡിക്കൽ ക്യാന്പുകൾ നടത്തി. എസ്എസ്എൽസി, പ്ലസ് ടു ഉന്നതവിജയികളെ ചടങ്ങിൽ ആദരിക്കും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഡോ. ശെൽവരാജ്, പാലിയേറ്റീവ് നഴ്സ് ബീന, സാമൂഹ്യപ്രവർത്തകൻ രവീന്ദ്രൻ, പിഎസ്സി റാങ്ക് ഹോൾഡർ പി.ജിജേഷ്, തിമില വാദ്യകലാകാരൻ കോങ്ങാട് രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.
തടുക്കശേരി സർവീസ് സഹകരണബാങ്ക് ഹാളിൽ നടക്കുന്ന അനുസമരണ സമ്മേളനം കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് ഉദ്ഘാടനം ചെയ്യും. കേരളാ സംഗീത നാടക അക്കാദമി ചെയർപേഴ്സണ് കെപിഎസി ലളിത മുഖ്യാതിഥിയാകും.