പ്രവാസികള്‍ അനുഭവിക്കുന്ന നിരവധി ദുരന്തങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. സോഷ്യല്‍മീഡിയകളൊക്കെ ഇത്രയേറെ പ്രചരിച്ചതിനാല്‍ പ്രത്യേകിച്ചും. ഇത്തരത്തില്‍ പ്രവാസിയായ ഒരു യുവാവിന് നേരിടേണ്ടിവന്ന ഒരനുഭവം പൊതുജനങ്ങളുടെ, പ്രത്യേകിച്ച്, പ്രവാസി സുഹൃത്തുക്കളുടെ അറിവിലേയ്‌ക്കെന്ന രീതിയില്‍ മറ്റൊരു പ്രവാസി പങ്കുവയ്ക്കുകയുണ്ടായി. പേര് വ്യക്തമല്ലാത്ത വ്യക്തി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രവാസികളും ദീര്‍ഘയാത്രകള്‍ നടത്തുന്നവരും പ്രത്യേകിച്ച് ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ ആളുകള്‍ക്ക് ഉപകാരം ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്നവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കുറിപ്പാണിത്…
പ്രിയ പ്രവാസി സുഹൃത്തുക്കളെ,
ഇന്നലെയാണ് നാട്ടില്‍ നിന്ന് വളരെ ഗൗരവമുള്ള സംഭവം ശ്രദ്ധയില്‍ പെട്ടത്. ഒരു പ്രവാസി എന്നനിലയില്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒന്നായിരുന്നില്ല ആ സംഭവം ഒന്നിച്ചു ഒരു സ്ഥലത്തു ജോലിയും താമസവുമായി കഴിയുന്ന ഞങ്ങള്‍ക്ക് നാട്ടില്‍ നിന്ന് ആരെങ്കിലും വരുമ്പോള്‍ വീട്ടുകാര്‍ കൊടുത്തുവിടുന്നതെന്തും അത്രയ്ക്ക് പ്രിയപെട്ടതായിരിക്കും അതുകൊണ്ടുതന്നെ അത് നാട്ടില്‍നിന്നു കൊണ്ടുവരുവാനും സാധാരണഗതിയില്‍ ആരും സംശയിക്കാറില്ല. എന്നാല്‍ ഇന്നലെ കായക്കൊടിയില്‍ ഉണ്ടായ സംഭവം ഓരോ പ്രവാസിയെയും സംബന്ധിച്ചിടത്തോളം ഒരു സന്ദേശമായിട്ടുവേണം കാണാന്‍. ചുവടെ കൊടുത്ത ചിത്രവും വിവരങ്ങളും ഒരു പാവം പ്രവാസിയുടെ ജീവിതം ദുബൈയിലെ ജയിലിലേക്ക് നയിക്കാന്‍ കൂടെ ജോലി ചെയ്യുന്ന പ്രവാസി ഷഹസീന്‍ (ദുബായ്)കൊടുത്ത പണിയാണ്.
കഴിഞ്ഞ ദിവസം 31 ന് ദുബൈയിലേക്ക് പോകുന്ന കായക്കൊടിയിലെ ഒരു പ്രവാസിയോട് ദുബൈയിലുള്ള ഉള്ളിയേരിയിലെ പ്രവാസി സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു എന്റെ വീട്ടില്‍ നിന്ന് ഒരു പാര്‍സലുണ്ട് അത് എടുക്കണമെന്ന്. ഒന്നിച്ച് ജോലി ചെയ്യുന്നത് കൊണ്ട് എടുക്കാമെന്ന് പറഞ്ഞ് കായക്കൊടിയിലെ തന്റെ വീട്ടിലെത്തിക്കാന്‍ പറഞ്ഞു. അങ്ങനെ ഉള്ളിയേരിയില്‍ നിന്ന് പാര്‍സലുമായി സഹലും അഭി ചജിത്തും വന്നു പാര്‍സല്‍ കൊടുത്തു. ചായ കുടിച്ച് അവര്‍ മടങ്ങി. രാത്രി ബാഗിലേക്ക് സാധനങ്ങള്‍ എടുത്ത് വയ്ക്കുമ്പോള്‍ സംശയം തോന്നി പാര്‍സല്‍ പൊട്ടിച്ചു ഒരു ഷര്‍ട്ടും ഒരു ഡപ്പ അച്ചാറും. അച്ചാറിന്റെ വലിയ പേക്കിംഗ് കണ്ട് അച്ചാര്‍ തുറന്ന് സ്പുണിട്ട് ഇളക്കി നോക്കിയപ്പോള്‍ ഒരു ചെറിയ പാക്കറ്റ്.സംഭവം പോലീസിലറിയിച്ചു പോലീസ് പരിശോധിച്ച് കഞ്ചാവാണെന്ന് പറഞ്ഞ് സാധനം കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം നടത്തി. കായക്കൊടിക്കാരന്‍ പ്രവാസി ദുബൈയിലേക്ക് പോവുകയും ചെയ്തു.
പാര്‍സല്‍ കാത്ത് നിന്ന ഉള്ളിയേരിക്കാരനോട് ലഗേജ് കുടുതലായത് കൊണ്ട് എടുക്കാന്‍ പറ്റിയിട്ടില്ലെന്നും അത് വീട്ടിലുണ്ടെന്നും അവരെ വിട്ട് അത് തിരിച്ചെടുത്തോ എന്നും പറഞ്ഞു. അങ്ങനെ ഇത് കായക്കൊടിയിലെത്തിച്ച രണ്ട് പേര്‍ ഇത് തിരിച്ചെടുക്കാന്‍ വീണ്ടും വന്നു. അവരെ സ്വീകരിക്കാന്‍ ഒരു നാട് നേരത്തെ തയ്യാറായിരുന്നു. പിടിച്ച് സ്‌നേഹിച്ച് പോലീസില്‍ ഏല്പിച്ചു. ശേഷം ഉള്ളിയേരിക്കാരന്‍ പ്രവാസിയെ ദുബൈയിലുള്ള പ്രവാസികള്‍ ഉള്ളിയേരിക്കും പാര്‍സലാക്കി അയച്ചു. നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതവും കുടുംബവും തലനാരിയക്കാണ് രക്ഷപ്പെട്ടത്.
അവര്‍ക്ക് സംശയം തോന്നി പൊളിച്ച് നോക്കിയില്ലായിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ. അതു കൊണ്ട് പ്രിയ പ്രവാസി സുഹൃത്തുക്കളെ ആരുടെയും ഒരു സാധനവും അങ്ങോട്ടും ഇങ്ങോട്ടും എടുക്കരുത്. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള വലിയ തിരക്കില്‍ സുഹൃത്തുക്കളാല്‍ വഞ്ചിതരാകാതിരിക്കുക. നമ്മുടെ കുടുംബം കാത്തിരിപ്പുണ്ട് ഏറെപ്രതീക്ഷയോടെ. അച്ചാര്‍ വീട്ടില്‍ എത്തിച്ചതും പിടിയിലായതും ഉള്ളെരിക്കടുത്ത തെരുവത്തുംക്കടവ് സഹല്‍, അഭിജിത്ത് എന്നി യുവാക്കളാണ്. പാവപെട്ട പ്രവാസിയെ ചതിക്കാന്‍ ശ്രമിച്ച ഷഹസിന്‍ എന്ന ദ്രോഹിയെ കമ്പനി പിരിച്ചുവിട്ടതായാണ് അറിയുന്നത്.