വിതുര: തൊളിക്കോട് പഞ്ചായത്തിലെ മണലയം പ്രദേശങ്ങളിൽ ഈച്ച ശല്യം രൂക്ഷമായതിനെതിരെ വ്യാപക പ്രതിഷേധം.
സമീപത്തുള്ള കോഴിഫാമിലെ അവശിഷ്ടങ്ങളിൽ നിന്നാണ് ഈച്ച ശല്യം ഉണ്ടാവുന്നതെന്നും ഇത് സംബന്ധിച്ച് അധികൃതർക്ക് നിരവധിതവണ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
തുടർന്ന് വിതുര എസ്ഐയുമായും പഞ്ചായത്ത് സെക്രട്ടറിയുമായും നടത്തിയ ചർച്ചയിൽ കോഴി ഫാം അടച്ചുപൂട്ടാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.