ലോകം കൊറോണ ഭീതിയിലമര്ന്നിരിക്കുമ്പോള് എന്തിനെയും ഏതിനെയും സംശയത്തോടെ വീക്ഷിക്കുകയാണ് ആളുകള്‍. പല രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ച് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, കൊറോണ പടര്‍ന്നതോടെ നാടു കടത്തല്‍ ഭീഷണി നേരിടുകയാണ് ഒരു പൂച്ച.
ചെന്നൈയിലാണ് കോവിഡ് 19 സംശയിച്ച് പൂച്ചയെ നാടുകടത്താനൊരുങ്ങുന്നത്. 20 ദിവസം മുമ്പ് ചൈനയില്‍ നിന്നെത്തിയ ഒരു കണ്ടെയ്നറിലാണ് പൂച്ച ചെന്നൈ തുറമുഖത്തെത്തിയത്.
കൊറോണ ഭീതിയെ തുടര്‍ന്നാണ് ഇതിനെ ചൈനയിലേക്ക് മടക്കി അയക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പൂച്ചയെ നാടു കടത്താനുള്ള ശ്രമത്തിനെതിരെ മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്.
മൃഗങ്ങളെ ആര്‍ത്തിയോടെ കൊന്നു തിന്നുന്ന ചൈനയിലേക്ക് പൂച്ചയെ നാടുകടത്താനാകില്ലെന്നും അതിനെ സ്വതന്ത്രമാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പൂച്ചകളില്‍ നിന്ന് കൊറോണ പകരും എന്നത് ഇതുവരെ ശാസ്ത്രീയമായ തെളിയിക്കപ്പെട്ടിട്ടില്ല എന്നും പെറ്റ അധികൃതര്‍ പറയുന്നു.
വളര്‍ത്തു മൃഗങ്ങള്‍ക്ക് കോവിഡ് 19 ബാധിക്കാനുള്ള സാധ്യതയില്ലെന്ന് നിരവധി അന്തര്‍ദേശീയ ആരോഗ്യ സംഘടനകള്‍ തന്നെ സൂചനകള്‍ നല്‍കുന്നുണ്ടെന്ന് അമേരിക്കന്‍ വെറ്റിനറി മെഡിക്കല്‍ അസോസിയേഷന് വെബ്സൈറ്റിലും പറയുന്നുണ്ട്.
ദി ചെന്നൈ ക്വാറന്റൈന് ഫെസിലിറ്റിയാണ് കൊറോണ വ്യാപന ഭീതിയില്‍ പൂച്ചയെ തിരികെ അയക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. എന്തായാലും പൂച്ചയുടെ കാര്യം ഇപ്പോള്‍ അനശ്ചിതത്വത്തില്‍ തുടരുകയാണ്.