നേട്ടം നിലനിർത്താനാവാതെ ഇന്ത്യൻ കമ്പോളങ്ങൾ

ഓഹരി അവലോകനം / സോണിയ ഭാനു

ആ​റാം വാ​ര​ത്തി​ലേ​ക്കു നേ​ട്ടം നി​ല​നി​ർ​ത്താ​നാ​വാ​തെ ഇ​ന്ത്യ​ൻ ഓ​ഹ​രി​സൂ​ചി​ക​ക​ൾ അ​ല്പം ത​ള​ർ​ന്നു. ആ​ഭ്യ​ന്ത​ര​ഫ​ണ്ടു​ക​ൾ നി​ക്ഷേ​പ​ക​രാ​യി രം​ഗ​ത്ത് തു​ട​രു​ക​യാ​ണെ​ങ്കി​ലും വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​നി​ര ഓ​ഹ​രി​ക​ളി​ൽ വി​ല്പ​ന​യ്ക്ക് ഉ​ത്സാ​ഹി​ച്ചു.

കോ​ർ​പ​റേ​റ്റ് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് തി​ള​ക്കം കു​റ​ഞ്ഞ​തും അ​മേ​രി​ക്ക​ൻ ഫെ​ഡ് റി​സ​ർ​വ് പ​ലി​ശ​നി​ര​ക്കു​ക​ൾ സ്റ്റെ​ഡി​യാ​യി നി​ല​നി​ർ​ത്തി​യ​തും വി​ദേ​ശ ഓ​ർ​പ്പ​റേ​റ്റ​ർ​മാ​രെ പു​തി​യ ബാ​ധ്യ​ത​ക​ളി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ച്ചു. ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പും ഒ​രു വി​ഭാ​ഗം നി​ക്ഷേ​പ​ക​രു​ടെ ശ്ര​ദ്ധ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന​ക​റ്റി. സെ​ൻ​സെ​ക്സ് 54 പോ​യി​ന്‍റും നി​ഫ്റ്റി 74 പോ​യി​ന്‍റും താ​ഴ്ന്നു.

ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ട് ഈ ​വാ​രം വാ​യ്പാ അ​വ​ലോ​ക​ന​ത്തി​നാ​യി ഒ​ത്തു​ചേ​രും. നാ​ണ​യ​പ്പെ​രു​പ്പ​ത്തെ​ക്കു​റി​ച്ചു വി​ല​യി​രു​ത്താ​ൻ ചൈ​നീ​സ് കേ​ന്ദ്ര​ബാ​ങ്കും ഈ ​വാ​രം യോ​ഗം ചേ​രു​ന്നു​ണ്ട്. ആ​ഗോ​ള​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ​വി​ല ഉ​യ​രു​ന്ന​തും യു​എ​സ് ഡോ​ള​ർ സൂ​ചി​ക​യി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ളും നി​ക്ഷേ​പ​ക​രി​ൽ ആ​ശ​ങ്ക​പ​ര​ത്തു​ന്നു​ണ്ട്. സാ​ന്പ​ത്തി​ക​മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള പു​തി​യ വി​വ​ര​ങ്ങ​ൾ​ക്കാ​യി കാ​തോ​ർ​ക്കു​ക​യാ​ണ് നി​ക്ഷേ​പക​ലോ​കം.

വി​ദേ​ശ​ഫ​ണ്ടു​ക​ൾ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ 2688.05 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. അ​തേ​സ​മ​യം, ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 932.99 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ ശേ​ഖ​രി​ച്ച് വി​പ​ണി​ക്കു ശ​ക്ത​മാ​യ പി​ന്തു​ണ ന​ല്കി. ഏ​പ്രി​ലി​ൽ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ മൊ​ത്തം 15,500 കോ​ടി​യു​ടെ നി​ക്ഷേ​പം തി​രി​ച്ചു​പി​ടി​ച്ചു.

പി​ന്നി​ട്ട പ​തി​നാ​റ് മാ​സ​ത്തി​നി​ടെ ഇ​ത്ര ക​ന​ത്ത വി​ല്പ​ന ആ​ദ്യ​മാ​ണ്. മാ​ർ​ച്ചി​ൽ അ​വ​ർ 11,654 കോ​ടി രൂ​പ ഓ​ഹ​രി​വി​പ​ണി​യി​ൽ നി​ക്ഷേ​പി​ച്ച​തി​നൊ​പ്പം 9000 കോ​ടി രൂ​പ ക​ട​പ്പ​ത്ര​ത്തി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. ഫെ​ബ്രു​വ​രി​യി​ൽ അ​വ​ർ 11,674 കോ​ടി രൂ​പ തി​രി​ച്ചു​പി​ടി​ച്ചു.

ഇ​തി​നി​ടെ ഫോ​റെ​ക്സ് മാ​ർ​ക്ക​റ്റി​ൽ ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും ഇ​ടി​ഞ്ഞു. വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ 66.67ൽ ​നി​ല​കൊ​ണ്ട രൂ​പ 66.87ലേ​ക്കു താ​ഴ്ന്നു.

ബോം​ബെ സെ​ൻ​സെ​ക്സ് 34,847-35,091 റേ​ഞ്ചി​ൽ സ​ഞ്ച​രി​ച്ചു. വാ​രാ​ന്ത്യം സൂ​ചി​ക 34,915 പോ​യി​ന്‍റി​ൽ ക്ലോ​സിം​ഗ് ന​ട​ന്നു. ഈ ​വാ​രം 34,811ൽ ​സ​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ 35,195-35,299 വ​രെ മു​ന്നേ​റാം. അ​തേ​സ​മ​യം, പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ളി​ലാ​ഴ്ന്ന് ഫ​ണ്ടു​ക​ൾ വി​ല്പ​ന​യി​ൽ പി​ടി​മു​റു​ക്കി​യാ​ൽ 34,707-34,567ലേ​ക്ക് പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു മു​തി​രാം.

സാ​ങ്കേ​തി​ക​വ​ശ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ ഡെ‌​യ്‌​ലി ചാ​ർ​ട്ടി​ൽ സൂ​പ്പ​ർ ട്രെ​ൻ​ഡ്, പാ​രാ​ബോ​ളി​ക് എ​സ്എ​ആ​ർ എ​ന്നി​വ ബു​ള്ളി​ഷാ​ണ്. അ​തേ​സ​മ​യം, സ്റ്റോ​ക്കാ​സ്റ്റി​ക് ആ​ർ​എ​സ്ഐ 14 ഓ​വ​ർ ബോ​ട്ടാ​ണ്. ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക്, സ്ലോ ​സ്റ്റോ​ക്കാ​സ്റ്റി​ക് എ​ന്നി​വ കൂ​ടു​ത​ൽ ക​രു​ത്തു​നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ലു​മാ​ണ്.

നി​ഫ്റ്റി സൂ​ചി​ക 10,764 വ​രെ വാ​ര​ത്തി​ന്‍റെ ആ​ദ്യപ​കു​തി​യി​ൽ ഉ​യ​ർ​ന്നെ​ങ്കി​ലും പി​ന്നീ​ട് 10,601ലേ​ക്കു താ​ഴ്ന്ന​ശേ​ഷം വാ​രാ​ന്ത്യം 10,618 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം 10,721ലേ​ക്ക് ഉ​യ​രാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ 10,558-10,498ലേ​ക്ക് തി​രു​ത്ത​ലി​നു നീ​ക്കം ന​ട​ത്താം. ഈ ​സ​പ്പോ​ർ​ട്ട് ന​ഷ്ട​മാ​യാ​ൽ വി​പ​ണി 10,395 വ​രെ ത​ള​രാം. എ​ന്നാ​ൽ, ആ​ദ്യതാ​ങ്ങ് നി​ല​നി​ർ​ത്തി മു​ന്നേ​റാ​ൻ നീ​ക്കം ന​ട​ത്തി​യാ​ൽ 10,721-10,824ലേ​ക്ക് സൂ​ചി​ക ഉ​റ്റു​നോ​ക്കാം.

മു​ൻ​നി​ര​യി​ലെ പ​ത്തു ക​ന്പ​നി​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ന്‍റെ വി​പ​ണി​മൂ​ല്യ​ത്തി​ൽ 39,603.27 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് നേ​ട്ട​ത്തി​ൽ മു​ന്നി​ലെ​ത്തി. ടി​സി​എ​സ്, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, കൊ​ട്ട​ക്ക് മ​ഹീ​ന്ദ്ര ബാ​ങ്ക് എ​ന്നിവ​യു​ടെ വി​പ​ണി​മൂ​ല്യം ഉ​യ​ർ​ന്നു. ആ​ർ​ഐ​എ​ൽ, മാ​രു​തി, ഇ​ൻ​ഫോ​സി​സ്, ഒ​എ​ൻ​ജി​സി, എ​ച്ച്‌​യു​എ​ൽ, ഐ​ടി​സി എ​ന്നി​വ​യ്ക്കു തി​രി​ച്ച​ടി​നേ​രി​ട്ടു.

ഏ​ഷ്യ​ൻ ഓ​ഹ​രി​സൂ​ചി​ക​ക​ൾ പ​ല​തും വാ​രാ​ന്ത്യം ത​ള​ർ​ന്നു. അ​മേ​രി​ക്ക- ചൈ​ന വ്യാ​പാ​ര ച​ർ​ച്ച​ക​ൾ ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്താ​നി​ട​യു​ണ്ട്. അ​തേ​സ​മ​യം, യൂ​റോ​പ്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ൾ നേ​ട്ടം കൈ​വ​രി​ച്ചു. അ​മേ​രി​ക്ക​യി​ൽ ഡൗ ​ജോ​ണ്‍സ്, നാ​സ്ഡാ​ക്, എ​സ് ആ​ൻ​ഡ് പി ​സൂ​ചി​ക​ക​ൾ മി​ക​വു കാ​ണി​ച്ചു.

Related posts