കൊച്ചി: നിശ്ചിത ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉത്പാദിപ്പിച്ച സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പിഴ ചുമത്തി. കിഴക്കന്പലത്തെ കൈരളി ഓയിൽ മില്ലിൽ ഉത്പാദിപ്പിക്കുന്ന കെപിഎൻ ശുദ്ധി വെളിച്ചെണ്ണ, കിച്ചൻ ടേസ്റ്റി വെളിച്ചെണ്ണ, ശുദ്ധമായ തനി നാടൻ വെളിച്ചെണ്ണ എന്നീ ബ്രാൻഡുകൾക്കാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരമുള്ള ഗുണനിലവാരമില്ലെന്നു കണ്ടെത്തിയത്.
ഉൽപാദകരായ സ്ഥാപനത്തിന് മൂന്നു കേസുകളിലായി മൂവാറ്റുപുഴ ആർഡിഒ ആറു ലക്ഷം രൂപയാണു പിഴയിട്ടത്. കുന്നത്തുനാട് ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. നീദു നദീർ ഫയൽ ചെയ്ത കേസിലാണ് ഉത്തരവ്.