കോഴിക്കോട്: ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വെളിച്ചെണ്ണയിലെ മായം കണ്ടെത്താനുള്ള മാനദണ്ഡത്തിൽ കാലോചിത ഭേദഗതി വരുത്തണമെന്ന് കോക്കനട്ട് ഓയിൽ മിൽ ഓണേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം.
വിലക്കുറവിന്റെ പേരിൽ ഗുണനിലവാരമില്ലാത്ത എണ്ണ ഉപയോഗിക്കുന്നതുകൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചും യഥാർഥ വെളിച്ചെണ്ണയുടെ ഗുണമേന്മയെ ക്കുറിച്ചും സമൂഹത്തെ ബോധവത്കരിക്കാൻ തീരുമാനിച്ചു.
പ്രസിഡന്റ് രവി മാത്തോട്ടം അധ്യക്ഷത വഹിച്ചു. ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന സെക്രട്ടറി സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി.
വി.കെ.സി. നൗഷാദ് ക്ലാസെടുത്തു. നമാസ് കോ നൗഫൽ, സജി മണിമല, ഉബൈദ് അലി, അനിയൻ വൈക്കം, പോൾ ഫ്രാൻസിസ്, ജോസ് കാഞ്ഞമല, ജയപാലൻ, നാസർ തടന്പാട്ടുതാഴം, ഇസ്മയിൽ കാക്കൂർ, റഫീഖ് പറന്പിൽ, മെയ്ദീൻ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.