പിയാനോയിൽ മായാജാലം സൃഷ്ടിച്ച പതിമൂന്ന് വയസുകാരന് വേൾഡ്സ് ബെസ്റ്റ് എന്ന പരിപാടിയുടെ ഒന്നാം സമ്മാനം. ചെന്നെ സ്വദേശിയായ ലിഥിയൻ നാദസ്വരം എന്ന കുട്ടിയാണ് അമേരിക്കൻ ഷോയായ വേൾഡ്സ് ബെസ്റ്റിൽ പിയാനോയിൽ അത്ഭുതം സൃഷ്ടിച്ച് ഒരു മില്യണ്‍ അമേരിക്കൻ ഡോളർ സമ്മാനമായി നേടിയത്.
ലിഥിയൻ വേദിയിൽ ഒരേ സമയം രണ്ട് പിയാന വായിക്കുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. ലിഥിയന്റെ പ്രകടനം ശ്വാസമടക്കിപ്പിടിച്ചാണ് ജഡ്ജ്മാർ വീക്ഷിക്കുന്നത്. മത്സരത്തിന്റെ ഫൈനൽ സ്റ്റേജിൽ ബിഥോവന്റെ സംഗീതമാണ് ലിഥിയൻ വായിച്ചത്. ഈ കൊച്ചു മിടുക്കൻ യൂട്യൂബിലും താരമാണ്.
സംഗീത മാന്ത്രികനായ എ.ആർ. റഹ്മാനും ലിഥിയന്‍ ആശംസ നേർന്നിരുന്നു. ലിഥിയന്റെ വിജയം ഇന്ത്യയുടേതാണെന്നും ഈ വിജയം സന്തോഷവും സമാധനവും പ്രതീക്ഷയും നൽകുന്നുവെന്നും എ.ആർ. റഹ്മാൻ പറഞ്ഞു. അദ്ദേഹത്തിന്റെ മ്യൂസിക്ക് സ്കൂളായ കെഎംഎംസിയിലെ വിദ്യാർഥിയുമാണ് ലിഥിയൻ.