തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ 11 പേരെ കൂടി രക്ഷിച്ചു. നാവികസേന നടത്തിയ തിരച്ചിലിനു ശേഷമാണ് 11 ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചത്. ഇവരുമായി നാവികസേനയുടെ കപ്പല്‍ കൊച്ചി തീരത്തേക്ക് തിരിച്ചു.
നാവികസേനയുടെ 10 കപ്പലുകളാണ് തിരച്ചിലിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കപ്പലുകള്‍ കേരളത്തിലും അഞ്ചെണ്ണം ലക്ഷദ്വീപിലുമാണ് തിരച്ചില്‍ നടത്തുന്നത്. സംസ്ഥാനത്ത് ഇനി എൺപതോളം മത്സ്യത്തൊഴിലാളികളെക്കൂടി കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച തിരുവനന്തപുരം ജില്ലയിൽ ഒൻപതു പേരുടെയും കൊല്ലത്തു മൂന്നു പേരുടെയും ലക്ഷദ്വീപിൽനിന്ന് ഒരു മലയാളിയുടെയും മൃതദേഹങ്ങൾകൂടി കണ്ടെടുത്തതോടെ സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 28 ആയി ഉയർന്നു.