തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിൽപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള കൃത്യമായ കണക്കുകൾ ക്രിസ്മസിനു ശേഷമേ പറയാൻ കഴിയൂവെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ സർക്കാർ അംഗീകരിക്കുന്നില്ല.
വലിയ ബോട്ടുകളിൽ മത്സ്യബന്ധനത്തിനായി പോയവർ ക്രിസ്മസിനോടനുബന്ധിച്ചു തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷം മാത്രമേ എത്രപേരെ കാണാതായെന്ന് കൃത്യമായി അറിയാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.