കോഴിക്കോട്: ഓഖി ദുരത്തെ തുടർന്ന് കോഴിക്കോട് തീരത്തടിഞ്ഞ മുഴുവൻ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. ഇന്നലെ ഒരാളുടെ മൃതദേഹം കൂടെ തിരിച്ചറിഞ്ഞതോടെയാണ് കോഴിക്കോട്ടുള്ള മൃതദേഹങ്ങൾ മുഴുവനും ബന്ധുകൾക്ക് വിട്ടുകൊടുക്കാനായത്. പൂന്തുറ വരുവിളാകം പുരയിടം ജോസഫ് ഷെബറിയാർ (ആന്റണി- 62) നെ ഇന്നലെ കോഴിക്കോടെത്തിയ മകൻ പ്രവീണാണ് തിരിച്ചറിഞ്ഞത്.
മൃതദേഹം മകനും ബന്ധുക്കൾക്കും കൈമാറി. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ 24 മൃതദേഹങ്ങളായിരുന്നു സൂക്ഷിച്ചിരുന്നത്. മലയാളികളായ 16 പേരുടെയും തമിഴ്നാട്ടിലെ എട്ടുപേരുടെയും മൃതദേഹങ്ങളാണ് കോഴിക്കോട് തീരത്തുനിന്നും ലഭിച്ചത്.