തിരുവനന്തപുരം: സംസ്ഥാനത്ത് വീശിയടിച്ച് ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പൂന്തുറയില്‍ തിരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. കഴിഞ്ഞ ദിവസം കാണാതായ ഏഴു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക.
വീശിയടിച്ച ഓഖി ചുഴലിക്കാറ്റിൽ മരണസംഖ്യ 15 ആയി; ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്; മരണസംഖ്യ ഇനിയും കൂടാൻ സാധ്യത
