കോഴിക്കോട്: ഓഖി ദുരിതബാധിതർക്ക് വേണ്ടി പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകില്ലെന്ന് എംഎസ്എഫ്. ദുരന്തനിവാരണ ഫണ്ടിൽ നിന്നുള്ള പണം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് വേണ്ടി നൽകാനുള്ള വിവാദ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് എംഎസ്എഫിന്റെ നടപടി. സംസ്ഥാനത്തെ കാന്പസുകളിൽ നിന്നാണ് ഓഖി ദുരിതബാധിതർക്ക് വേണ്ടി എംഎസ്എഫ് പണം പിരിച്ചത്. പിരിച്ചെടുത്ത പണം ദുരന്തമേഖലയിൽ നേരിട്ട് വിതരണം ചെയ്യുമെന്ന് എംഎസ്എഫ് നേതൃത്വം അറിയിച്ചു.
മുഖ്യമന്ത്രിക്ക് പറന്ന് നടക്കാൻ പണം നൽകില്ല; ഓഖി ദുരിതബാധിതർക്ക് വേണ്ടി പിരിച്ച പണം ദുരന്ത പ്രദേശത്ത് നേരിട്ട് വിതരണം ചെയ്യുമെന്ന് എംഎസ്എഫ്
