കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിനു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തോപ്പുംപടിയിൽ തീരദേശ സംരക്ഷണ സമിതിയുടെ പ്രതിഷേധം.
സ്തീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തോളം വരുന്ന പ്രതിഷേധക്കാർ തോപ്പുംപടിയിൽ റോഡ് ഉപരോധിച്ചു. ഇതേതുടർന്നു ഫോർട്ട് കൊച്ചി-മട്ടാഞ്ചേരി റോഡിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിനു 25 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്നും ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെ പുലിമുട്ടോടുകൂടിയ കടൽ ഭീത്തി നിർമിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുന്നത്.