തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ട 185 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഒൗദ്യോഗിക റിപ്പോർട്ട്. ഇതിൽ 112 പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. റവന്യു വകുപ്പിന്റെ കണക്ക് അനുസരിച്ചാണ് ഇത്രയും മത്സ്യത്തൊഴിലാളികൾ ഇനിയും മടങ്ങിയെത്താനുള്ളത്.
ഇത്രയും മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടായിട്ടും കടലിലെ തെരച്ചിൽ നടപടികൾ അധികൃതർ ഉപേക്ഷിച്ചു. നാവിക സേന കോസ്റ്റ് ഗാർഡ് മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറീസ് വകുപ്പുകളുടെ എന്നിവരുടെ നേതൃത്വത്തിൽ കടലിൽ നടത്തി വന്ന തെരച്ചിൽ നടപടികളാണ് അവസാനിപ്പിച്ചത്. അവസാന ആളെയും കണ്ടെത്തുംവരെ തെരച്ചിൽ തുടരുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പാണ് ലംഘിക്കപ്പെട്ടത്.
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽപ്പെട്ടവരെയാണ് ഇനി കൂടുതലായും കണ്ടെത്താനുള്ളത്. റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ വീടുകളിൽ കയറിയിറങ്ങി നടത്തിയ വിവര ശേഖരണത്തിൽ ലഭിച്ച കണക്കാണിത്. വിവര ശേഖരണം ഈയാഴ്ച പൂർത്തിയാക്കും.
കാണാതായവർക്കുള്ള സാന്പത്തിക സഹായം നൽകുന്നതിന്റെ ഭാഗമായാണു കണക്കെടുപ്പ്. ദുരന്തത്തിൽ കാണാതായവർക്ക് സംസ്ഥാന സർക്കാരിന്റെ 20 ലക്ഷം രൂപയും കേന്ദ്രസർക്കാരിന്റെ രണ്ടുലക്ഷവും ചേർത്ത് 22 ലക്ഷം രൂപയാണ് നൽകുക.
സാറയെ താൻ ടിവിയിൽ കണ്ടാണ് ഇഷ്ടപ്പെട്ടതെന്നും സാറയെ വിവാഹം ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ദേബ്കുമാർ പോലീസിനോടു പറഞ്ഞു.