നാ​ളി​കേ​ര ദി​നാ​ച​ര​ണം; പു​തു​ത​ല​മു​റ​യ്ക്കി​ത് അ​ത്ഭു​ത​കാ​ഴ്ച..! തെ​ങ്ങോ​ല​കൊണ്ട് നിർമിച്ച ക​ളി​പ്പാ​ട്ട​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി പ്ര​മാ​ടം സ്‌​കൂ​ളി​ലെ ഭൂ​മി​ത്ര​സേ​ന


പ്ര​മാ​ടം: പ​ത്ത​നം​തി​ട്ട പ്ര​മാ​ടം നേ​താ​ജി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഭൂ​മി​ത്ര സേ​ന, ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി ക്ല​ബു​ക​ള്‍ ലോ​ക നാ​ളി​കേ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തെ​ങ്ങോ​ല, വെ​ള്ള​യ്ക്ക, ഈ​ര്‍​ക്കി​ല്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള വി​വി​ധ​ത​രം ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടേ​യും മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു.

അ​ന്‍​പ​തി​ല്‍​പ​രം ക്ല​ബം​ഗ​ങ്ങ​ള്‍ ത​ങ്ങ​ള്‍ നി​ര്‍​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.പ​ണ്ടു​കാ​ല​ത്ത് കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഓ​ല​പ്പ​ന്ത്, പ​മ്പ​രം, ഓ​ല​പ്പാ​മ്പ് , ക​ണ്ണാ​ടി, പ​ക്ഷി, വാ​ച്ച് തു​ട​ങ്ങി നി​ര​വ​ധി ക​ളി​പ്പാ​ട്ട​ങ്ങ​ളും പ​ണ്ടു​കാ​ല​ത്തെ നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളാ​യ വ​ല്ലം, കു​ട്ട, പൂ​ക്കൂ​ട തു​ട​ങ്ങി​യ​വ​യു​മെ​ല്ലാം പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചു.

യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍ പ്ര​ദ​ര്‍​ശ​നം കാ​ണാ​നെ​ത്തി​യി​രു​ന്നു. മൊ​ബൈ​ലി​ലും കം​പ്യൂ​ട്ട​റി​ലു​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന പു​തു​ത​ല​മു​റ​യ്ക്ക് പ്ര​ദ​ര്‍​ശ​നം വ്യ​ത്യ​സ്ത അ​നു​ഭ​വം പ​ക​ര്‍​ന്നു ന​ല്‍​കി. പ്രി​ന്‍​സി​പ്പ​ല്‍ പി.​കെ. അ​ശ്വ​തി പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ആ​ര്‍. ഗീ​തു, അ​ധ്യാ​പ​ക​രാ​യ അ​രു​ണ്‍ മോ​ഹ​ന്‍, കെ.​ജെ. ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment