ബംഗളൂരു: ടാക്സി യാത്രയ്ക്കിടെ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളെടുക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഓല ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ഇരുപത്തിയാറുകാരനായ വി. അരുണ്‍ ആണ് അറസ്റ്റിലായത്. ആര്‍ക്കിടെക്റ്റായ യുവതിയെയാണ് ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനത്താവളത്തിലേക്കു പോകാന്‍ ടാക്സി വിളിച്ച യുവതിയ്ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.
വിമാനത്താവളത്തില്‍ എത്താനുള്ള കുറുക്കുവഴിയെന്നു പറഞ്ഞ് ഇടവഴിയിലൂടെ വണ്ടിയോടിച്ച ഇയാള്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ െ്രെഡവര്‍ കാര്‍ നിര്‍ത്തുകയും യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വഴങ്ങിയില്ലെങ്കില്‍ കൂടുതല്‍ ആളുകളെ വിളിച്ച് കൂട്ടമാനഭംഗത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്നചിത്രങ്ങളെടുക്കുകയും ചെയ്തു. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു യുവതിയെ ഭീഷണിപ്പെടുത്തിയത്. അതിനു ശേഷം ചിത്രങ്ങള്‍ ഇയാള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ചു.
യുവതി ഇ-മെയിലിലൂടെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസറ്റ് ചെയ്യുകയായിരുന്നു. വേരിഫിക്കേഷനില്ലാതെ ഇയാളെ ഡ്രൈവറായെടുത്തതില്‍ വിശദീകരണം ആവശ്യപ്പെട്ട് ‘ഒല’ കമ്പനിക്കു പൊലീസ് നോട്ടിസ് അയച്ചു. സംഭവം നടന്നു മൂന്നു മണിക്കൂറിനകം പ്രതിയെ പിടികൂടി. അക്രമത്തിനിരയായ യുവതി ഒട്ടും വൈകാതെ പൊലീസിനെ വിവരം അറിയിച്ചതാണു പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഇരുപത്തിയാറുകാരിയാണ് ആക്രമണത്തിനിരയായത്.