വാഹനം ഓടിക്കുന്പോൾ നമ്മൾ നിരവധി കാര്യങ്ഹൾ ശ്രദ്ധിക്കണം. നാം കാരണം മറ്റുള്ളവർക്ക് അപകടം ഉണ്ടാവരുതെന്ന ചിന്ത എപ്പോഴും മനസിൽ ഉണ്ടാവണം. അതിനാൽ കണ്ണും മനസും ഒരുപോലെ ഏകാഗ്രമാക്കി വേണം വാഹനം ഓടിക്കാവാൻ. അതിനു വിഭിന്നമായി കഴിഞ്ഞ ദിവസം ഒരാൾ വാഹനം ഓടിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു ടാക്സി ഡ്രൈവറുടെ തികച്ചും അപകടകരമായ പ്രവൃത്തിയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. രോഹനൻഖുലേ എന്ന ഉപയോക്താവാണ് സംഭവത്തിന്റെ വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്. ഡ്രൈവർ തന്റെ മുന്നിൽ മൊബൈൽ വച്ചശേഷം അതിൽ വീഡിയോ കണ്ടുകൊണ്ടാണ് വാഹനം ഓടിക്കുന്നത്. പാചകവീഡിയോ ആണ് ഇയാൾ കാണുന്നത്.
ഓല വഴി ബുക്ക് ചെയ്തതാണ് ടാക്സി. ഡ്രൈവറെ വിമർശിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ ഡ്രൈവർ വാഹനമോടിക്കുന്നതിനിടയിൽ എങ്ങനെ ഓംലറ്റുണ്ടാക്കാമെന്ന് പഠിച്ചുകൊണ്ട് ഞങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.