4000 വർഷം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി. ഒരു സംഘം ഫ്രഞ്ച് പുരാവസ്തു ഗവേഷകരാണ് ഇറാക്കിലെ കുർദിസ്ഥാനത്തിൽ പുരാതന നഗരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 2012 മുതൽ നടന്നുവന്ന ഗവേഷണങ്ങളുടെ ഭാഗമായാണ് സാഗ്റോസ് മലനിരകൾക്ക് സമീപം നഗരം കണ്ടെത്തിയത്.
മലനിരകളിൽ താമസിച്ചിരുന്ന ലുല്ലുബി എന്ന മനുഷ്യവംശത്തിലെ ആളുകൾ താമസിച്ചിരുന്നതാകാം ഈ നഗരം എന്ന് കരുതപ്പെടുന്നു. ബിസി 2200ൽ സ്ഥാപിക്കപ്പെട്ട ശിലാഫലകങ്ങളും മണ്ഫലകങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.
വിവിധ ധാന്യങ്ങൾ ഇവിടെ കൃഷി ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 4000 വർഷം മുന്‍പുണ്ടായ ഒരു തീപിടുത്തത്തിലാണ് ഈ നഗരം നശിപ്പിക്കപ്പെട്ടത്. എന്നാൽ ഇതുവരെയും ഈ നഗരത്തിന്റെ പേരെന്തായിരുന്നുവെന്ന് കണ്ടെത്താൻ ഗവേഷകർക്ക് ആയിട്ടില്ല.